സമഗ്ര ശിക്ഷ കേരളം 2023-2024 വര്‍ഷം പ്രൊഡക്ഷന്‍ സ്റ്റുഡിയോ സ്ഥാപിക്കുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ http://www/etenders.kerala.gov.in വെബ്സൈറ്റിലും http://ssawayanad.wordpress.com എന്ന ബ്ലോഗിലും ലഭ്യമാണ്. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ നാല് വൈകിട്ട് അഞ്ച് മണി വരെ. ഏപ്രില്‍ ആറ് രാവിലെ 11 ന് ടെണ്ടര്‍ തുറക്കും.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







