തിരുവനന്തപുരം: വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യം വളർത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കമ്പനിയാക്കി. ഇതോടെ ആധുനിക തൊഴിൽ സാഹചര്യങ്ങൾക്കായി വിദ്യാർഥികളെ തയ്യാറാക്കാനുള്ള വലിയ പദ്ധതികൾ നടപ്പാക്കാൻ അസാപ്പിന് കഴിയും. കിഫ്‌ബി ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ചുള്ള സർക്കാരിന്റെ വൻ പദ്ധതികളുടെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കൾ (എസ്‌പിവി) ആയി പ്രവർത്തിക്കാനുമാകും.
പ്രോജക്ടായി നിലനിൽക്കുമ്പോൾ എസ്‌പിവിയാകാൻ കഴിയില്ല. നിലവിൽ ലഭിക്കുന്ന ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് സഹായം നിലച്ചാലും സർക്കാർ നിയന്ത്രിത കമ്പനിയെന്ന നിലയിൽ തൊഴിൽ നൈപുണ്യവികസനത്തിന് ഫണ്ടും പദ്ധതികളും ആവിഷ്‌കരിക്കാനാകും. ‘അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം കേരള’ എന്ന പേരിൽ രൂപീകരിക്കുന്ന കമ്പനി ‘അസാപ് കേരള ’ എന്നറിയപ്പെടും. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് പ്രഥമ ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറുമാകും. അഡീഷണൽ സെക്രട്ടറി ഡോ. വീണ എൻ മാധവൻ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ് ഹരികിഷോർ എന്നിവരെ ഡയറക്ടർമാരായി നിയമിച്ചു. സർക്കാർ ഉത്തരവിറങ്ങിയതോടെ കമ്പനിയുടെ രജിസ്‌ട്രേഷൻ നടപടി ഉടൻ ആരംഭിക്കും.
നേരത്തേ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ ഐടി അറ്റ് സ്‌കൂൾ ‘കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) എന്ന പേരിൽ കമ്പനിയാക്കിയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ കിഫ്‌ബി ഫണ്ട് വിനിയോഗത്തിന്റെ എസ്‌പിവിയായതോടെ ഹൈടെക് സ്‌കൂൾ നിർമാണത്തിൽ നിർണയാക പങ്ക് വഹിക്കാൻ കൈറ്റിനായി.

എസ്‌എഫ്‌ഐ മാർച്ച് നടത്തി
സർവകലാശാലകളിൽ ആർഎസ്‌എസ് അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥി മാർച്ച്. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്കും നടത്തിയ മാർച്ച് സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ