മനാമ: ബഹ്‌റൈന്‍ പ്രധാന മന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു.
ഭൗതിക ശരീരം ബഹ്‌റൈനില്‍ എത്തിച്ച ശേഷം കബറടക്കം നടത്തും.
പ്രധാന മന്ത്രിയോടുള്ള ആദര സൂചകമായി ഹമദ് രാജാവ് ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസം മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.

എസ്‌എഫ്‌ഐ മാർച്ച് നടത്തി
സർവകലാശാലകളിൽ ആർഎസ്‌എസ് അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥി മാർച്ച്. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്കും നടത്തിയ മാർച്ച് സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ