മൊബൈൽ ഫോണുകൾ ചാർജ് ചെയ്യേണ്ടത് എങ്ങനെ, എപ്പോൾ?

മികച്ച ക്യാമറ, പെർഫോമൻസ്, ഡിസ്പ്ലേ, ബാറ്ററി ശേഷി എന്നിങ്ങനെ പല ഘടകങ്ങള്‍ പരിഗണിച്ചാണ് നാം സ്മാർട്ട്ഫോണ്‍ തിരഞ്ഞെടുക്കുക. എന്നാല്‍ ഫോണ്‍ വാങ്ങിക്കഴിഞ്ഞാല്‍ പരിഗണിക്കേണ്ടത് ബാറ്ററിയുടെ ആരോഗ്യമാണ്.കാരണം സ്മാർട്ട്ഫോണ്‍ നന്നായി പ്രവർത്തിക്കണമെങ്കില്‍ ആരോഗ്യമുള്ള ഒരു ബാറ്ററി ഉണ്ടാവണം. സ്മാർട്ട്ഫോണുകളുടെ ജീവൻ നിലനിർത്തുന്നത് ബാറ്ററി ചാർജ് ആണ്. ചാർജിങ്ങില്‍ നാം വരുത്തുന്ന പിഴവുകളും അ‌ശ്രദ്ധയും ബാറ്ററിയുടെ അ‌കാല ചരമത്തിലേക്കും ഫോണിന്റെ റിപ്പയറിങ്ങിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിക്കും. അ‌തിനാല്‍ ചാർജിങ്ങിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സ്മാർട്ട്ഫോണിന്റെ ബാറ്ററി ചാർജ് കുറഞ്ഞിരിക്കുന്നത് പലർക്കും ഇഷ്ടമല്ല, അ‌തിനാല്‍ ചിലർ ഇടയ്ക്കിടയ്ക്ക് ഫോണ്‍ ചാർജ് ചെയ്യാൻ വയ്ക്കുന്നു. എന്നാല്‍ ഇത് തികച്ചും തെറ്റായ ഒരു നടപടിയാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫോണ്‍ ചാർജ് എപ്പോഴും 20 ശതമാനത്തില്‍ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.അ‌തായത് ഫോണ്‍ ചാർജ് ചെയ്യാൻ തീരെ ചാർജ് കുറയും വരെ കാത്തിരിക്കാതെ 20 ശതമാനത്തിന് താഴേക്ക് ബാറ്ററി ചാർജ് എത്തുമ്ബോള്‍ ചാർജിങ്ങിന് ഇടാം. പിന്നീട് ചാർജ് ഒരു 90 ശതമാനം കയറും വരെ ഫോണ്‍ ചാർജിങ്ങിലിടുന്നതാണ് കൂടുതല്‍ നല്ലത്. ഇടയ്ക്കിടയ്ക്ക് ചാർജ് ചെയ്യുന്നത് ഒഴിവാക്കണം.

ഫോണ്‍ ചാർജ് 0 ശതമാനത്തിലേക്ക് എത്തി ഫോണ്‍ ഓഫ് ആകുന്നത് വരെ ഒരിക്കലും കാത്തിരിക്കരുത്. ഫോണ്‍ ഓഫ് ആകും മുമ്ബ് ചാർജിങ് ആരംഭിക്കാൻ ശ്രദ്ധിക്കണം എന്നതും പ്രധാനമാണ്. നിങ്ങള്‍ ഒരു ഫാസ്റ്റ് ചാർജറിലാണ് ചാർജ് ചെയ്യുന്നതെങ്കില്‍, 0 ശതമാനത്തില്‍നിന്ന് ബാറ്ററി ചാർജ് ചെയ്യുമ്ബോള്‍ നിങ്ങളുടെ ഫോണ്‍ ചൂടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു സാധാരണ ചാർജിംഗ് സൈക്കിള്‍ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും അ‌നുയോജ്യം. ചാർജിങ്ങിനിടെ ഫോണ്‍ അസാധാരണമായി ചൂടായാല്‍ ഡിസ്‌പ്ലേ സ്വിച്ച്‌ ഓഫ് ആകുന്നത് വരെ പവർ ബട്ടണ്‍ അമർത്തിപ്പിടിക്കുക. പിന്നീട് ചൂട് മാറിയ ശേഷം മാത്രം ഓണ്‍ ആക്കുക. കൂടാതെ നിങ്ങളുടെ ഫോണ്‍ ബാറ്ററി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നതല്ലെങ്കില്‍ ഫാസ്റ്റ് ചാർജർ ഉപയോഗിക്കാതിരിക്കുക.

യഥാർഥ ചാർജർ ഉപയോഗിച്ച്‌ ഫോണ്‍ ചാർജ് ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതം. മറ്റ് ഫോണുകളുടെ ചാർജർ ഉപയോഗിക്കുന്നതും വില കുറഞ്ഞ ചാർജറുകള്‍ വാങ്ങി ഉപയോഗിക്കുന്നതും അ‌ത്ര നല്ലതല്ല. അത് ബാറ്ററി പ്രകടനത്തെയും ചാർജ് സംഭരിക്കാനുള്ള ശേഷിയെയും മൊത്തത്തിലുള്ള ജീവിതത്തെയും (ആവർത്തിച്ച്‌ ചെയ്താല്‍) ബാധിക്കും. റീപ്ലേസ്‌മെന്റ് ചാർജറിന്റെ ഔട്ട്‌പുട്ട് വോള്‍ട്ടേജും (V) കറന്റ് (ആമ്ബിയർ) റേറ്റിംഗും യഥാർത്ഥ അഡാപ്റ്ററുമായി പൊരുത്തപ്പെടുന്നോ എന്നും നിങ്ങളുടെ ഫോണ്‍ സപ്പോർട്ട് ചെയ്യുന്നതാണോ എന്നും എല്ലായ്പ്പോഴും ശ്രദ്ധിക്കണം. ലോക്കല്‍ ചാർജറുകളില്‍ വൈദ്യുതിയുടെ ഏറ്റക്കുറച്ചിലുകളില്‍ നിന്നും അമിത ചാർജിങ്ങില്‍ നിന്നും രക്ഷിപ്പെടാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരിക്കില്ല. അഡാപ്റ്ററിന്റെ തകരാർ ബാറ്ററിയെയും ഫോണിനെയും അ‌പകടത്തിലാക്കും.

മൊബൈല്‍ ഫോണ്‍ 50 മുതല്‍ 60 ശതമാനം വരെ ചാർജില്‍ സൂക്ഷിക്കാൻ ആണ് ആപ്പിള്‍ ശുപാർശ ചെയ്യുന്നത്. ഫോണ്‍ ചാർജിങ്ങിന് വയ്ക്കുമ്ബോള്‍ ബാറ്ററി കുറഞ്ഞത് 80 ശതമാനം ചാർജില്‍ എങ്കിലും എത്തിയെന്ന് ഉറപ്പാക്കുക. ഫോണ്‍ എപ്പോഴും പരമാവധി ചാർജ് ചെയ്യേണ്ട ആവശ്യമില്ല.ബാറ്ററിയുടെ ആയുസ് പരിശോധിക്കുന്നത് ചാർജിങ് സൈക്കിളിന്റെ എണ്ണത്തിലാണ്. പൂജ്യത്തില്‍ നിന്ന് ഫുള്‍ചാർജ് ആകാനെടുക്കുന്ന സമയമാണ് ഒരു ചാർജിങ് സൈക്കിള്‍. പകുതി ചാർജില്‍, അതായത് 50 ശതമാനത്തില്‍ നിന്നും 100 ശതമാനം ചാർജുചെയ്യുമ്ബോള്‍ ഹാഫ് സൈക്കിളേ ആകുന്നുള്ളു. ചാർജിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതും പ്രധാനമാണ്.

ചാർജിങ്ങില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ചൂടാകാനുള്ള സാധ്യത കൂടുതലാണ്. തകരാറുകള്‍ ഒഴിവാക്കാൻ ഫോണ്‍ അ‌ധികം ചൂടാകാതെ സൂക്ഷിക്കുന്നത് നന്നായിരിക്കും. അ‌ധികം ചൂടില്ലാത്ത അ‌ന്തരീക്ഷത്തില്‍ ഫോണുകള്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഫോണ്‍ തുടർച്ചയായി മണിക്കൂറുകളോളം ഉപയോഗിക്കുന്നത് ഒഴിവാക്കണം. ദിവസത്തില്‍ ഒരിക്കലെങ്കിലും റീസ്റ്റാർട്ട് ചെയ്യുന്നതും നല്ലതാണ്.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.