പോളിംഗ് ജീവനക്കാരെ നിശ്ചയിച്ചതായും ആദ്യ റാൻഡമൈസേഷൻ പൂർത്തിയായതായും തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. ഓർഡർ സോഫ്റ്റ്‌വെയറിൽ നിന്ന് സ്ഥാപന മേധാവികൾ ഉത്തരവ് ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ജീവനക്കാർക്ക് ഇന്ന് (ഏപ്രിൽ ഒന്ന് )വൈകുന്നേരം 5 മണിക്കകം നൽകി റിപ്പോർട്ട് ചെയ്യണം. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഏപ്രിൽ 3,4,5 തീയതികളിൽ നടക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







