കല്‍പ്പറ്റ: അരപ്പറ്റ നസീറ നഗര്‍
മേപ്പാടി സ്വകാര്യ
മെഡിക്കല്‍ കോളേജിലെ യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫ.കെ.ഇ. ഫെലിസ് നസീറാണ്(31) മരിച്ചത്. കാമ്പസിലെ താമസസ്ഥലത്ത് കെട്ടിത്തൂങ്ങിയ നിലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് കണ്ടെത്തിയത്. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരം 5.19നാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തും. കോഴിക്കോട് ഫറൂഖ് സ്വദേശിനിയാണ്.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്