ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡിട്ട് ചെന്നൈ; 15 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഐപിഎല്‍ ടീം.

ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 15 മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഇന്‍സ്റ്റയില്‍ 15 മില്ല്യണ്‍ വിസിലുകള്‍. മഞ്ഞനിറം എന്നേന്നേക്കും വളരുകയാണ്’, സൂപ്പര്‍ കിങ്‌സ് എക്‌സില്‍ കുറിച്ചു.ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ 15 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഐപിഎല്‍ ടീമായി സിഎസ്‌കെ മാറി. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രണ്ടാമത്തെ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. ഇന്‍സ്റ്റഗ്രാമില്‍ 13.5 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ആര്‍സിബിക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് 13.2 മില്ല്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുണ്ട്.അതേസമയം ടി20 ചരിത്രത്തിൽ പുത്തൻ റെക്കോ‍‍‍ർഡ് തന്റെ പേരിൽ എഴുതിചേർത്ത് ചെന്നൈ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കൽ നടത്തിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് ധോണി സ്വന്തമാക്കി.മുൻ ഇന്ത്യൻ നായകൻ പുറത്താക്കിയവരുടെ എണ്ണം 300 ആക്കി ഉയ‍ർത്തി

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *