കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യുഡി എഫ് സ്ഥാനാർഥി രാഹുല്‍ഗാന്ധി നാളെ (ഏപ്രിൽ മൂന്ന്) നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 10 മണിയോടെ മൂപൈനാട് റിപ്പൺ തലക്കൽ ഗ്രൗണ്ടിൽ ഹെ ലി കോപ്റ്ററിലെത്തുന്ന രാഹുൽ ഗാന്ധി അവിടെ നിന്നും റോഡ് മാർഗം കൽപ്പറ്റ പുതിയ ബസ്റ്റാൻ്റ് പരിസരത്തെത്തും. 11 മണിയോടെ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റോഡ് ഷോയിൽ രാഹുലിനൊപ്പം എ ഐ സി സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ, ദീപദാസ് മുൻഷി, കനയ്യകുമാർ, പ്രതിപക്ഷേതാവ് വിഡി സതീശൻ, കെ പി സി സി ആക്ടിംഗ് പ്രസിഡൻ്റ് എം എം ഹസൻ, രമേശ് ചെന്നിത്തല, അബ്ബാസലി തങ്ങൾ, മോൻസ് ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ അണിനിരക്കും.
റോഡ്ഷോ സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചതിന് ശേഷം ഉച്ചക്ക് 12 മണിയോടെ ജില്ലാ തെ
രഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ഡോ. രേ
ണുരാജിന് രാഹുൽഗാന്ധി പത്രിക സമർപ്പിക്കും.മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകർ റോഡ്ഷോയില്‍ അണിനിരക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







