ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ പരിശീലനം സംഘടിപ്പിച്ചു. ഹരിത തെരഞ്ഞെടുപ്പ് മാര്‍ഗ്ഗരേഖ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്റലി ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.റഹിം ഫൈസലിന് നല്‍കി പ്രകാശനം ചെയ്തു. പോളിങ് സ്റ്റേഷനുകളിലും ബൂത്തുകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളായ ഡിസ്പോസിബിള്‍ ഗ്ലാസ്സ്, പ്ലേറ്റ്, ഇല, സ്പൂണ്‍, സ്ട്രോ, അലങ്കാര വസ്തുക്കള്‍, ഫ്ളക്സ് എന്നിവ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കി. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ട്രെയിനിങ് മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ്, സ്വീപ് നോഡല്‍ ഓഫീസര്‍ പി.യു സിത്താര, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







