പനമരം: പനമരം ടൗണിന് സമീപത്ത് വച്ച് നടത്തിയ വാഹനപരിശോധനയിൽ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കമ്പളക്കാട് സ്വദേശിയായ കോട്ടക്കാരൻ വീട്ടിൽ ഷാജിദ് കെ.എ 44 എന്നയാളെ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടിയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഇയാളുടെ KL 12 F3286 നമ്പർ ബൈക്കും കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രാജേഷ് . വി,സിവിൽ എക്സൈസ് ഓഫീസർമാരായ ഹാഷിം. കെ, ഷിൻ്റോ സെബാസ്റ്റ്യൻ, സനൂപ് കെ.എസ്, വിപിൻ വിൽസൺ എന്നിവർ പങ്കെടുത്തു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







