ദുബൈയിൽ നടന്ന ലേലത്തിൽ ഈ മൊബൈൽ നമ്പർ വിറ്റുപോയത് ഏഴ് കോടിക്ക്

ലേലങ്ങൾ പലതും വലിയ വാർത്താ പ്രധാന്യം നേടാറുണ്ട്. ലോക പ്രശസ്തരായവർ ഉപയോഗിച്ച വസ്തുക്കൾ കോടിക്കണക്കിന് രൂപക്ക് ലേലത്തിൽ വിറ്റുപോയ വാർത്തകൾ കൗതുകത്തോടെ വായിച്ചവരാകും നിങ്ങൾ. അതുപോലെ കാറിന്റെ നമ്പറുകൾ ലക്ഷങ്ങളും കോടികളും മുടക്കി ലേലത്തിൽ സ്വന്തമാക്കുന്നവരുമുണ്ട്. ഇത്തരത്തിൽ പ്രത്യേക ഫോൺ നമ്പറുകളിലും കാർ നമ്പർ പ്ലേറ്റുകളിലുമൊക്കെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്.

ഏഴ് കോടി രൂപ നൽകി ഒരാൾ ഒരു മൊബൈൽ നമ്പർ സ്വന്തമാക്കിയ സംഭവവും നടന്നിരിക്കുകയാണ്. 058-7777777 എന്ന നമ്പർ ഏകദേശം 7 കോടി രൂപയ്ക്കാണ് (3.2 ദശലക്ഷം ദിർഹം) ദുബൈയിൽ നടന്ന ഒരു ലേലത്തിൽ വിറ്റത്. 7 സീരീസ് അടങ്ങുന്ന 058-7777777 എന്ന നമ്പർ ഭാഗ്യ സംഖ്യയായാണ് കണക്കാക്കപ്പെടുന്നത്, അതുപോലെ യുഎഇയുടെ ഏഴ് എമിറേറ്റുകളോടും അതിന് സാമ്യമുണ്ട്.

ഈ സവിശേഷ മൊബൈൽ നമ്പറിനായുള്ള ലേലം 22 ലക്ഷം രൂപയിലായിരുന്നു ആരംഭിച്ചത്, എന്നാൽ പെട്ടെന്ന് 7 കോടി രൂപയായി ഉയർന്നതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 7 എന്ന നമ്പറുള്ള മറ്റ് നമ്പറുകൾ വാങ്ങാനും ആളുകൾക്ക് താൽപ്പര്യമുണ്ടായിരുന്നു.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.