ഈ കാറുകളുടെ വില കുത്തനെ കുറയും, നികുതി വെട്ടിക്കുറയ്ക്കാൻ നീക്കം!

രാജ്യത്തെ ഹൈബ്രിഡ് കാറുകൾക്കുള്ള ജിഎസ്‍ടി നിരക്കുകൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഈ കാറുകളുടെ ജിഎസ്‍ടി കുറയ്ക്കുന്ന കാര്യം ഇന്ത്യൻ സർക്കാർ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സൂചന നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്‍ടി അഞ്ച് ശതമാനമായും ഫ്‌ളെക്‌സ് എൻജിൻ വാഹനങ്ങൾക്ക് 12 ശതമാനമായും കുറയ്ക്കാനുള്ള നിർദ്ദേശം ധനമന്ത്രാലയത്തിന് അയച്ചതായി ഗഡ്‍കരി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകൾ.

ഇന്ത്യയിൽ നിലവിലുള്ള നിരവധി കാർ നിർമ്മാതാക്കൾ ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി കുറയ്ക്കാൻ സമ്മർദ്ദം നടത്തുന്ന സമയത്താണ് ഗഡ്‍കരി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടൊയോട്ട തുടങ്ങിയ പ്രമുഖ ഓട്ടോ കമ്പനികൾ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ശുദ്ധമായ പെട്രോൾ അല്ലെങ്കിൽ ശുദ്ധമായ ഡീസൽ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ മലിനീകരണം പുറന്തള്ളുന്ന ഹൈബ്രിഡ് കാറുകൾക്ക് കുറഞ്ഞ നികുതിക്ക് വേണമെന്ന് ഈ വാഹന നിർമ്മാതാക്കൾ ആവശ്യപ്പെടുന്നു. ഹൈബ്രിഡ് വാഹനങ്ങൾക്ക് നിലവിലെ സ്ലാബിൽ നിന്ന് 12 ശതമാനമായി നികുതി കുറയ്ക്കണമെന്ന് ഗഡ്കരി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. നിലവിൽ, നാല് മീറ്ററിന് താഴെയുള്ള ഹൈബ്രിഡ് കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും നാല് മീറ്ററിൽ കൂടുതലുള്ള ഹൈബ്രിഡ് വാഹനങ്ങൾക്ക് 43 ശതമാനവുമാണ് നികുതി.

അതേസമയം രാജ്യത്തെ നിരത്തുകളിൽ നിന്നും പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഗഡ്‍കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. . പെട്രോൾ, ഡീസൽ കാറുകൾ പൂർണമായും ഒഴിവാക്കുന്നത് ഇന്ത്യക്ക് സാധ്യമാണോ എന്ന ചോദ്യത്തിന് നൂറ് ശതമാനം സാധ്യമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഗഡ്‍കരിയുടെ മറുപടി. ഇത് ബുദ്ധിമുട്ടാണെന്നും പക്ഷേ അസാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയരുന്നു. ഇന്ത്യയെ ഹരിത സമ്പദ്‌വ്യവസ്ഥയാക്കാനുള്ള തൻ്റെ അഭിലാഷത്തിൻ്റെ ഭാഗമായി, 36 കോടിയിലധികം വരുന്ന പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് ഇന്ത്യയെ പൂർണമായും ഒഴിവാക്കുമെന്നാണ് ഗഡ്കരിയുടെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകൾ.

ഇന്ത്യ പ്രതിവർഷം 16 ലക്ഷം കോടി രൂപയാണ് ഇന്ധന ഇറക്കുമതിക്കായി ചെലവഴിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് ഇന്ധന ഇറക്കുമതി അവസാനിപ്പിക്കാനാകുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായി ഗഡ്‍കരി പറയുന്നു. ഫോസിൽ ഇന്ധനത്തിൻ്റെ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ കർഷകരുടെ ജീവിതം മെച്ചപ്പെടുത്താനും ഗ്രാമങ്ങൾ സമൃദ്ധമാകാനും യുവാക്കൾക്ക് തൊഴിൽ ലഭിക്കാനും ഈ പണം ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു. അതേസമയം ഈ ലക്ഷ്യം കൈവരിക്കുന്നതിന് അദ്ദേഹം സമയക്രമമൊന്നും നൽകിയിട്ടില്ല.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *