ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ഡ്യൂട്ടിക്കും മറ്റ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കും നിയോഗിച്ചവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് /ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവക്ക് ഇന്ന് (ഏപ്രില്‍ 8) കൂടി അപേക്ഷിക്കാം. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 12-എ ഫോറത്തിലുള്ള അപേക്ഷയാണ് നല്‍കേണ്ടത്. മറ്റ് ലോക്സഭാ മണ്ഡലങ്ങളിലുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനായി ഫോറം 12 ലുമാണ് അപേക്ഷ നല്‍കേണ്ടത്. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉത്തരവ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും മൊബൈല്‍ നമ്പറും അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകള്‍ മാനന്തവാടി സബ് കളക്ടര്‍ ഓഫീസ് , സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓാഫീസ്, കളക്ടറേറ്റ് ആസൂത്രണ ഭവനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവിടങ്ങളില്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അറിയിച്ചു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്