വെള്ളമുണ്ട: മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട സിറ്റി യൂണിറ്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ഈ വർഷത്തെ പെരുന്നാൾ റിലീഫ് വിതരണം നടത്തി പരിപാടിയുടെ ഉദ്ഘാടനം മസ്കറ്റ് കെഎംസിസി സെക്രട്ടറി അഷ്കർ ടി.ബി നിരവ്വഹിച്ചു.അസീസ് വെള്ളമുണ്ട അദ്യക്ഷത വഹിച്ചു.പി മോയി, സുബൈർ ഇ കെ,യൂസഫ്, സിറാജ്,റഹ്മാൻ പി, ബുഹാരി പി,ഹാരിസ് എ.സാജിർ പി കെ.ലത്തീഫ് ടി.ശൈജൽ തുടങ്ങിയവർ സംബന്ധിച്ചു.

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്
പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ







