മാടക്കര : വിനയ ഫ്രീഡം ഫൌണ്ടേഷൻ’ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി
ചുമർ ചിത്ര കലാ പരിശീലന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെയും “വീട്ടിൽ ഒരു ചിത്രം പദ്ധതി”യുടെയും ഉദ്ഘാടനം കേരള ചിത്ര കലാ പരിഷത്ത് സംസ്ഥാന ട്രെഷറർ ഷാജി പാമ്പള നിർവഹിച്ചു.
പ്രശസ്ത ചിത്രകാരി ബിന്ദു മോൾ എം. എസ് പരിശീലനത്തിന് നേതൃത്വo നൽകി.
ആർടിസ്റ്റ് റെജി ഇ. ഡി, മുജീബ് മാടക്കര,ഹാജറ,എന്നിവർ സംസാരിച്ചു.
വിനയ ഫ്രീഡം ഫൗന്റേഷൻ മാനേജിങ് ട്രസ്റ്റി വിനയ എൻ.എ. യുടെ അധ്യക്ഷതയിൽ അജിഷ സ്വാഗതവും കുട്ടി മാടക്കര നന്ദിയും പറഞ്ഞു.
പരിശീലന ക്യാമ്പിൽ 30ലധികം പേർ പങ്കെടുത്തു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







