ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ ജില്ലയിൽ നിന്നും ഇതുവരെ 36,40,810 ലക്ഷം രൂപ പിടിച്ചെടുത്തു. മതിയായ രേഖകള്‍ ഇല്ലാതെ വാഹന പരിശോധനയില്‍ കണ്ടെത്തുന്ന തുകയാണ് സ്‌ക്വാഡുകള്‍ പിടിച്ചെടുക്കുന്നത്. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ ആറ് വരെ നടത്തിയ പരിശോധനയിലാണ് തുക പിടിച്ചെടുത്തത്. മാനന്തവാടി മണ്ഡലത്തില്‍ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 18,31710 രൂപയും ബത്തേരി മണ്ഡലത്തില്‍ നിന്നും 3,50,000 രൂപയും കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്നും 8, 28,600 രൂപയുമാണ് പിടിച്ചെടുത്തത്. ഏപ്രില്‍ മൂന്നിന് നടത്തിയ പരിശോധനയില്‍ 98 സിം കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഏപ്രില്‍ 7 വരെ പോലീസ് നടത്തിയ പരിശോധനയില്‍ 6,30,500 രൂപയുമാണ് പിടിച്ചെടുത്തത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







