മലയാളിയുടെ ജീവന്‍ രക്ഷിക്കാന്‍ ബോചെ യാചകയാത്ര ആരംഭിച്ചു

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്. ഈ തുക സമാഹരിക്കുന്നതിനായി നാട്ടുകാര്‍ രൂപീകരിച്ച അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി ബോചെ യാചക യാത്ര ആരംഭിച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ നിന്നും ആരംഭിച്ച യാത്ര പാളയം, പട്ടം, കേശവദാസപുരം, കേരള യൂണിവേഴ്സിറ്റി കോളേജ്, ശ്രീകാര്യം, കഴക്കൂട്ടം, കണിയാപുരം, മംഗലപുരം, ആറ്റിങ്ങല്‍ എന്നീ സ്ഥലങ്ങളിലൂടെ കടന്ന് പോയി. പൊതുജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ബോചെ യാചകയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
യാചകയാത്ര നാളെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും. കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളേജുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും ജനങ്ങളോട് യാചിക്കാന്‍ ബോചെ നേരിട്ട് എത്തും.
സന്മനസുള്ള എല്ലാവരും അവരവരാല്‍ കഴിയുന്ന തുക സംഭാവന നല്‍കിക്കൊണ്ട് നിരപരാധിയായ അബ്ദുള്‍ റഹീമിനെ തൂക്കുകയറില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നും, ഓരോരുത്തരും നല്‍കുന്ന തുക എത്ര തന്നെ ആയാലും അത് ഒരു ജീവന്റെ വിലയാണെന്നും വര്‍ഷങ്ങളായി മകനെ കാത്തിരിക്കുന്ന റഹീമിന്റെ മാതാവിന്റെ കണ്ണീരൊപ്പാനായി ഈ പുണ്യപ്രവൃത്തിയില്‍ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പങ്കുചേരണമെന്നും ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു.
ബോചെയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വാഹനങ്ങളിലും നല്‍കിയിട്ടുള്ള അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ ക്യൂആര്‍ കോഡ് പൊതുജനങ്ങളെക്കൊണ്ട് സ്‌കാന്‍ ചെയ്യിച്ചും, പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ആപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യിച്ചും അബ്ദുള്‍ റഹീം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവനകള്‍ അയപ്പിക്കുക എന്ന സേവനം മാത്രമാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയ്യുന്നത്. അതോടൊപ്പം ബോചെ പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്ന സംഭാവനയും പ്രസ്തുത ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് അയക്കുന്നതാണ്.

PHONEPE- 9745050466.
GPAY- PATHU
9567 483 832,
9072 050 881,
8606 825 718,
8921 043 686 എന്നിവയിലേക്കും
MP ABDUL RAHIM LEGAL ASSISTANCE COMMITTEE,
A/C NO-074905001625,
IFSC CODE-ICIC0000749,
BRANCH:ICICI MALAPPURAM എന്ന അക്കൗണ്ടിലേക്കും പണം അയക്കാവുന്നതാണ്. സംഭാവനയായി നല്‍കപ്പെടുന്ന സംഖ്യ ബോചെ ഫാന്‍സ് ചാരിറ്റബിള്‍
ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കോ അവരുടെ മറ്റു സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്കോ സ്വീകരിക്കുന്നതല്ലെന്നും ഇതുമായി
ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ഇടപാടുകളും ബോചെ നേരിട്ടോ അല്ലാതെയോ നടത്തുന്നതല്ലെന്നും അറിയിക്കുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.