ബത്തേരി ഗവ. സർവജന സ്‌കൂൾ 1954 ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ കേണൽ ജേസുദാസ് , ഭാര്യ കാഞ്ചന മാല, തേനുങ്കൽ ജേക്കബ് , എന്നിവർ സ്‌കൂൾ സന്ദർശിച്ചു . പി ടി എ പ്രസിഡന്റ് ശ്രീജൻ ടി.കെ , പ്രിൻസിപ്പൽ പി.എ അബ്ദുൾനാസർ , എച് എം ജിജി ജേക്കബ് , തോമസ് വി വി , സനൽകുമാർ എൻ കെ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു . 1954-57 കാലഘട്ടത്തിലെ പഠനാനുഭവങ്ങൾ, പ്രിയങ്കരരായ അധ്യാപകർ , സ്‌കൂളിന്റെ അന്നത്തെ ഭൗതീക സാഹചര്യം എന്നിവ അവർ പങ്കുവെച്ചു . മൂല്യ നിർണയ ക്യാമ്പിലെ അധ്യാപകരുമായി കുശലം പറഞ്ഞു. കടുത്ത ചൂടിനെ അവഗണിച്ചുകൊണ്ട് സ്‌കൂളും പരിസരവും ചുറ്റി നടന്നു കണ്ടാണ് അവർ മടങ്ങിയത് . ഇവരുടെ സന്ദർശനം വലിയൊരനുഭവമായെന്നു സ്‌കൂൾ അധികൃതർ പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







