ഭർത്താവ് ചെയ്താലും ഭാര്യ ചെയ്താലും ഇക്കാര്യങ്ങൾ നിങ്ങളുടെ ദാമ്പത്യത്തെ ശിഥിലമാക്കും

ദാമ്ബത്യ ബന്ധത്തിലും നാം ചില അതിര്‍വരമ്ബുകള്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും വെക്കാറുണ്ട്. പലപ്പോഴും ഇത് ലംഘിച്ച്‌ മുന്നോട്ട് പോവുമ്ബോഴാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുന്നത്. അത് ദാമ്ബത്യത്തില്‍ മാത്രമല്ല പ്രണയത്തിന്റെ കാര്യത്തിലും ഇപ്രകാരം തന്നെയാണ് സംഭവിക്കുന്നത്. ഒരു ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവണമെങ്കില്‍ പറയേണ്ടതും അറിയേണ്ടതുമായ ചില കാര്യങ്ങളുണ്ട്.

സംസാരിക്കുമ്ബോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്തൊക്കെ പറയണം, എന്തൊക്കെ പറയാന്‍ പാടില്ല എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്താണ്. ഭര്‍ത്താവായാലും ഭാര്യയായാലും പ്രണയിതാക്കളായാലും എല്ലാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വാക്കുകള്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങള്‍ക്ക് തന്നെ തലവേദന സൃഷ്ടിക്കാറുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് നോക്കാം.

പരുഷമായ വാക്കുകള്‍

പലപ്പോഴും പരുഷമായി പ്രയോഗിക്കുന്ന വാക്കുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. പലപ്പോഴും ബന്ധം തകര്‍ക്കുന്ന ഘട്ടത്തിലേക്ക് ഇത് എത്തുന്നു. പിന്നീട് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ദാമ്ബത്യ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുമാണ്.

സത്യം തന്നെയാണോ പറയുന്നത്?

പലരും പലപ്പോഴായി തന്റെ പങ്കാളിയോട് ചോദിക്കുന്ന കാര്യമാണ് എന്നോട് നീ സത്യം തന്നെയാണോ പറയുന്നത് എന്ന്. ഈ ഒരു ചോദ്യം നിങ്ങളുടെ ബന്ധത്തെ തകര്‍ക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം ഒരു ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഈ ഒരു ചോദ്യം ധാരാളം മതി. ഇത് അല്‍പം പരുഷമായി കൂടി പറയുകയാണെങ്കില്‍ ആ ബന്ധം അവിടെ തകര്‍ന്നു എന്ന് തന്നെ നിങ്ങള്‍ക്ക് കണക്കാക്കാം. കാരണം അത്രയധികം മാറ്റങ്ങള്‍ ഈ ഒരു ചോദ്യം കൊണ്ട് ബന്ധത്തില്‍ ഉണ്ടാവാം.

മറ്റുള്ളവരോട് ഇങ്ങനെ പെരുമാറണം

പലപ്പോഴും പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയെ എപ്പോഴും ഉപദേശിക്കുന്ന ഒരു ചെയ്തി നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ടോ? എന്നാല്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. എന്താണെന്ന് വെച്ചാല്‍ ഒരു വ്യക്തിയോട് ഇങ്ങനെ പെരുമാറണം അങ്ങനെ പെരുമാറണം എന്ന് പറയുന്നത് പലപ്പോഴും അത്ര നല്ല ഒരു ശീലമല്ല. സ്വയം എപ്രകാരം പെരുമാറണം എന്ന ചിന്തയും ബോധവും ഇവര്‍ക്കുണ്ട് എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. നിന്ദിക്കുന്നതിന് സമാനമായാണ് പലപ്പോഴും ഇത്തരം പ്രസ്താവനകള്‍.

നിനക്ക് സഹിച്ചാലെന്താ?

ഇന്നത്തെ കാലത്ത് അല്‍പം കുറച്ച്‌ കേള്‍ക്കുന്ന ഒരു വാക്കാണെങ്കിലും പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കുകയില്ല. നീ സഹിക്കേണ്ടവളാണ്, അല്ലെങ്കില്‍ സഹിക്കേണ്ടവനാണ് എന്ന ഒരു ചിന്ത വെച്ച്‌ നിനക്ക് അതെല്ലാം സഹിച്ചാലെന്താ എന്ന് പറയുന്നവര്‍ നിരവധിയാണ്. ഇത് നിങ്ങളുടെ ബന്ധത്തെ വീണ്ടും വീണ്ടും വഷളാക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. ബന്ധങ്ങളിലെ വിള്ളലുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് തന്നെ പരസ്പരം ഈ ചോദ്യം ചോദിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

എപ്പോഴും കുറ്റപ്പെടുത്തല്‍

എപ്പോഴും എന്തിനും ഏതിനും കുറ്റപ്പെടുത്തി സംസാരിക്കുന്നത് ശ്രദ്ധിക്കണം. ഇത് പിന്നീട് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാത്ത രീതിയിലേക്ക് ബന്ധങ്ങളെ എത്തിക്കുന്നു. പങ്കാളിയുടെ സ്‌നേഹത്തെ പോലും സംശയിക്കുന്ന തരത്തിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കും. ഇഷ്ടമില്ലാത്ത കാര്യമായി എല്ലാം മാറുന്നു. ഒരു കാര്യവും ശരിയായി ചെയ്യാന്‍ കഴിവില്ലെന്നും ഒരു മാറ്റവും വരില്ലെന്നും കുറ്റപ്പെടുത്തുന്നത് ഒരിക്കലും നല്ലതല്ല. ഇതെല്ലാം നിങ്ങളുടെ ജീവിതത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്ന വാക്കുകളാണ്. കുറ്റപ്പെടുത്തുന്നതിന് പകരം നിങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്.

സ്‌നേഹം സംശയിക്കുന്ന സംസാരം

പങ്കാളിയുടെ സ്‌നേഹത്തെ സംശയിക്കുന്ന തരത്തിലുള്ള സംസാരം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത് പലപ്പോഴും പരിഹാസത്തിലേക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും ലെവലിലേക്കോ കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. കൂടുതല്‍ പരിഹസിക്കാതിരിക്കുന്നതിനും വാക്കുകള്‍ ശ്രദ്ധയോടെ പ്രയോഗിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് പങ്കാളിയുടെ മനസ്സിനെ മുറിവേല്‍പ്പിച്ചേക്കാം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

ബാലസദസ്സ് സംഘടിപ്പിച്ചു.

കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.