കേരളത്തിൽ 5 ജില്ലകൾ കേന്ദ്രീകരിച്ചത് സാത്താൻ സേവ; സ്പോൺസർ ചെയ്യുന്നത് ലഹരി മാഫിയ; ചടങ്ങുകൾ പരസ്യമായ ലൈംഗിക വേഴ്ച്ച

സാത്താന്‍ സേവയെന്ന വാക്ക് സിനിമകളിലും നോവലുകളിലുമല്ലാതെ മലയാളികള്‍ക്ക് സുപരിചിതമാകുന്നത് നന്ദന്‍കോട് കൂട്ടക്കൊലയോടെയാണ്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാത്താന്‍ സേവ വളരെ സജീവമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ സാത്താന്‍ സേവ വര്‍ദ്ധിക്കുന്നുണ്ടെന്ന് നന്ദന്‍കോട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ അന്ന് ആ കേസിന്റെ ഒച്ചപ്പാട് അവസാനിച്ചതോടെ പിന്നീടാരും സാത്താന്‍ സേവ സംഘങ്ങള്‍ക്ക് പിന്നാലെ പോയില്ല. കോടുംക്രൂരത നിറഞ്ഞ ആഭിചാരക്രിയകള്‍ വരെ അരങ്ങേറുന്ന സാത്താന്‍ ആരാധന നമ്മുടെ സംസ്ഥാനത്ത് നടക്കുന്നുണ്ട്. പ്രധാനമായും നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച്‌ സാത്താന്‍ ആരാധന നടക്കുന്നുവെന്നാണ് വിവരം. സമൂഹത്തിലെ ഉന്നത നിലയിലുള്ളവര്‍ പലരുമാണ് ഇത്തരം സംഘങ്ങളിലെ അംഗങ്ങളെന്നതാണ് ഞെട്ടിക്കുന്നത്. സാത്താന്‍ സേവയിലൂടെ ശത്രുക്കളില്‍ നിന്ന് രക്ഷയും ഒപ്പം സമ്ബാദ്യം കുമിഞ്ഞ് കൂടുമെന്ന വിശ്വാസത്തിലും ഇത്തരം സംഘങ്ങളില്‍ അംഗങ്ങളാകുന്നവരില്‍ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരും ഉള്‍പ്പെടുന്നുണ്ട്.

ഭയജനകവും വിചിത്രവുമാണ് ഇവരുടെ രീതികള്‍. വിദേശികളടക്കം പങ്കെടുക്കുന്ന ഇത്തരം സാത്താന്‍ സേവകള്‍ പലപ്പോഴും സ്പോണ്‍സര്‍ ചെയ്യുന്നത് ലഹരി മാഫിയകളാണ്. അതീന്ദ്രിയ ശക്തി ലഭിക്കുമെന്നും സമ്ബത്ത് ലഭിക്കുമെന്നും ശത്രുക്കളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ഉള്ള ധാരണകളിലാണ് പലരും ഇത്തരം സംഘങ്ങളുടെ ഭാഗമാകുന്നത്. സാത്താന്‍ സേവകര്‍ ഇതിനായി ഞെട്ടിക്കുന്ന ആഭിചാരക്രിയകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. പതിമൂന്നാണ് ഇത്തരക്കാരുടെ ഇഷ്ടനമ്ബര്‍.

13ാം തീയതി വെള്ളിയാഴ്ചയാവുന്ന ദിവസങ്ങളില്‍ ഇത്തരം ആഭിചാരങ്ങള്‍ കൂടുതലായി നടക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇത്തരം സാത്താന്‍ സേവകള്‍ക്കായി കേരളത്തില്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ആന്റി ക്രൈസ്റ്റ് മൂവ്മെന്റ് എന്നും സാത്താന്‍ സേവക്കാര്‍ അറിയപ്പെടുന്നുണ്ട്. സാത്താന്‍ സേവയില്‍ ആരാധനമൂത്തവരാണ് പലപ്പോഴും ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നത്. കൊടുംക്രൂരതനിറഞ്ഞ ആഭിചാരക്രിയകളും പരസ്യമായ ലൈംഗിക വേഴ്ചയും സാത്താന്‍ ആരാധനയ്ക്ക് ഒടുവില്‍ നടക്കാറുണ്ട്.

കെണികള്‍ ഇങ്ങനെ: ദൈവത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിച്ചാണ് ഗ്രൂപ്പുകള്‍ ഇരയുടെ മനസില്‍ കൂടുവയ്ക്കുന്നത്. ആത്മീയ ഔന്നത്യത്തിന് സഹായിക്കുമെന്ന് വിശ്വസിപ്പിക്കുന്ന സന്ദേശങ്ങള്‍ കൈമാറും. കൂടുതലറിയാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാനുള്ള ക്ഷണമാണ് അടുത്തത്. മനസ് കീഴടക്കിയശേഷം നിരന്തരമായ ബ്രെയിന്‍ വാഷിംഗിലൂടെ നിങ്ങള്‍ പ്രത്യേക നിയോഗമുള്ളയാളാണെന്ന് ബോദ്ധ്യപ്പെടുത്തും. ആത്മാവിനെ ശരീരത്തില്‍നിന്ന് മോചിപ്പിച്ച്‌ മറ്റൊരു ലോകത്ത് സുഖമായി വസിക്കാമെന്ന് വിശ്വസിപ്പിക്കും.കെണിയില്‍ വീഴുന്നവര്‍ മരണശേഷം മഹനീയജീവിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച്‌ സുഹൃത്തുക്കളെയും ബന്ധുക്കളെയും പങ്കാളിയെയും ഗ്രൂപ്പില്‍പ്പെടുത്തും. സ്വാധീനം തിരിച്ചറിഞ്ഞ് വീട്ടുകാര്‍ മാനസികാരോഗ്യ വിദഗ്ദ്ധന്റെ അടുത്തെത്തിച്ചവര്‍ വെളിപ്പെടുത്തിയ വിവരങ്ങളാണിത്.

തിരിച്ചറിയുംമുമ്ബ് എല്ലാം കൈവിടും: സമൂഹത്തില്‍നിന്നും കുടുംബത്തില്‍ നിന്നും അടര്‍ത്തി മാറ്റുന്നതിലൂടെയാണ് ഗ്രൂപ്പുകള്‍ കുരുക്ക് മുറുക്കുന്നത്. ആശയങ്ങള്‍ ആരെങ്കിലുമായി ചര്‍ച്ചചെയ്ത് യുക്തിയില്ലായ്മ ബോദ്ധ്യപ്പെട്ടാല്‍ ഇര രക്ഷപ്പെടും എന്നതിനാലാണ് സാമൂഹ്യമായി ഒറ്റപ്പെടുത്തുന്നത്. അതിന് പറയുന്ന ന്യായം പ്രത്യേക നിയോഗമുള്ളവര്‍ ഭൗതികജീവിതത്തില്‍ അഭിരമിക്കുന്നവരുമായി ഇടപഴകുന്നത് പുനര്‍ജ്ജന്മത്തിന് വിഘാതമാകുമെന്നാണ്.

അതോടെ ഇര കുടുംബാംഗങ്ങളില്‍ നിന്നുപോലും ‘അപകടകരമായ’ അകലം സൂക്ഷിക്കും.സാമൂഹ്യമായി ഒറ്റപ്പെട്ടുനില്‍ക്കുന്നവരെ വലയില്‍ വീഴ്ത്താനെളുപ്പമാണ്. എന്നാല്‍ നല്ല സാമൂഹ്യ- കുടുംബബന്ധങ്ങള്‍ ഉള്ളവര്‍പോലും ഗ്രൂപ്പില്‍പ്പെടുന്നതോടെ സാമൂഹ്യബന്ധങ്ങള്‍ വിച്ഛേദിച്ച്‌ ഒറ്റപ്പെട്ട തുരുത്തുകളാകുന്നു. ഇതിനിടെ ഗ്രൂപ്പുകള്‍ വന്‍തുക കൈക്കലാക്കി സാമ്ബത്തിക ചൂഷണം ആരംഭിക്കും. ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ കൈക്കലാക്കുന്നതായാണ് വിവരം.

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

ബാലസദസ്സ് സംഘടിപ്പിച്ചു.

കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.