തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് (നവംബര്‍ 12 വ്യാഴം) ഉച്ചയ്ക്കു ശേഷം 3.30 ന് കലക്ടറേറ്റ് മെയിന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും ഓരോ പ്രതിനിധി വീതം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







