രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം 15, 16 തിയതികളിൽ

വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഈ മാസം 15, 16 തീയതികളിൽ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി അന്ന് സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും. പുൽപ്പള്ളിയിൽ കർഷക സംഗമത്തിലും കൽപ്പറ്റയിൽ തൊഴിലാളി സംഗമത്തിലും രാഹുൽഗാന്ധി പങ്കെടുക്കും. അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന രാഹുൽ ഗാന്ധി 16ന് രാവിലെ 9.30 മുതൽ തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും.

*പര്യടന പരിപാടികൾ*

👉15.04.24: 10.00 AM സുൽത്താൻബത്തേരി (റോഡ് ഷോ)

👉15.04.24: 11.00 AM
പുൽപ്പള്ളി (കർഷക സംഗമം)

👉15.04.24: 12.00 PM മാനന്തവാടി (റോഡ് ഷോ)

👉15.04.24: 2.15 PM
വെള്ളമുണ്ട (റോഡ് ഷോ)

👉15.04.24 3.00 PM
പടിഞ്ഞാറത്തറ (റോഡ് ഷോ)

👉15.04.24: 4.00 PM
ചന്ദ്രഗിരി ഓഡിറ്റോറിയം, കൽപ്പറ്റ (തൊഴിലാളി സംഗമം)

👉16.04.24: 9.30 AM
കൊടിയത്തൂർ (റോഡ് ഷോ)

👉16.4.24: 10.30 AM
കീഴുപറമ്പ് (റോഡ് ഷോ)

👉16.04.24: 11.30 AM
ഊർങ്ങാട്ടിരി (റോഡ് ഷോ)

👉16.04.24: 3.00 PM
മമ്പാട് (റോഡ് ഷോ)

👉16.04.24: 4.00 PM
നിലമ്പൂർ (റോഡ് ഷോ)

👉16.04.24: 5.30 PM
കരുവാരക്കുണ്ട് (റോഡ് ഷോ)

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി

മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു

കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കുറുമ്പാലക്കോട്ട: വിമുക്തിയുടെ ഭാഗമായി കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെന്റ് വിൻസന്റ് കോളനി ടിടിയിലെ വിദ്യാർത്ഥികളുമായി ചേർന്ന് “പ്രഗതി 2026” സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ

ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടുവരാറുണ്ടോ? അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നപതിവുണ്ടോ

ചില ആളുകള്‍ ബാക്കി വന്ന ഭക്ഷണം കേടാകാതിരിക്കാന്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്, ഹോട്ടലില്‍ നിന്നും മറ്റും ഭക്ഷണം ഫോയില്‍പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടുവരുന്നവരുമുണ്ട്. എന്നാല്‍ അലുമിനിയം ഫോയിലുകള്‍ ഉപയോഗിച്ച് ഭക്ഷണം പൊതിയുന്നത് ശരീരത്തിന് ദോഷം

കെ.സി.വൈ.എം. ‘റിഫൈൻ 3.0’ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ

‘നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതെന്തിന്?’; പന്തീരങ്കാവിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദേശീയപാതാ-66 ല്‍ കോഴിക്കോട് ബൈപാസിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പന്തീരങ്കാവില്‍ ടോള്‍ കളക്ഷന്‍ ആരംഭിച്ചതിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന സമയത്ത്

എനിക്ക് 18 വയസ് കഴിഞ്ഞു’, സംരക്ഷണം തേടി കുംഭമേള വൈറൽ താരം, മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി; ‘മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണം’

കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.