കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിന് കമ്മീഷന് വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍, സ്വയംതൊഴില്‍ ചെയ്യുന്ന യുവതീ-യുവാക്കര്‍ക്ക് നേരിട്ട് ഏജന്റ് ആയും സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഫീല്‍ഡ് ഓഫീസറായും അപേക്ഷ നല്‍കാം. കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന് പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. യോഗ്യത പത്താംതരം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഏപ്രില്‍ 20 നകം plicalicutdivision gmail.com ല്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0495 2323090, 04952324700

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്