കൽപ്പറ്റ: വയനാട്ടിലും പ്രത്യേകിച്ച് പുൽപ്പള്ളി – മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ അതിരൂക്ഷമായ വരൾച്ച രാഹുൽഗാന്ധി ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാകലക്ടർ ഡോ. രേണുരാജിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ഇരുപഞ്ചായത്തിലും വരൾച്ച മൂലം വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. കബനിനദിയിൽ ജലനിരപ്പ് ക്രമാധീതമായി താഴ്ന്നു. പ്രദേശത്ത് കുടിവെള്ള ക്ഷാമവും നേരിടുകയാണ്. ഈ സാഹചര്യത്തിൽ കർഷകരുടെ ദുരിതങ്ങൾ രാഹുൽഗാന്ധി കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







