ലോക്സഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ അസംബ്ലി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട പോസ്റ്റല്‍ ബാലറ്റ് പേപ്പറിന് അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള പോളിങ്ങ് ഏപ്രില്‍ 16 മുതല്‍ 18 വരെ നടക്കും. പോളിങ്ങ് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറിന് അര്‍ഹരായവരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യാനുള്ള സൗകര്യം നല്‍കുക. അവശ്യ സര്‍വീസ് (എസന്‍ഷ്യല്‍ സര്‍വീസ്) വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20 മുതല്‍ 22 വരെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രത്യേകം തയ്യാറാക്കിയ പോസ്റ്റല്‍ വോട്ടിങ്ങ് കേന്ദ്രത്തില്‍ വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി കല്‍പ്പറ്റ നിയോജകമണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍ അറിയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







