ടോസിൽ കൃത്രിമം? മുംബൈക്കെതിരെ ഗുരുതര ആരോപണവുമായി ആരാധകർ

കഴിഞ്ഞ ദിവസം വാംഖഡെയിൽ അരങ്ങേറിയ ആവേശപ്പോരിൽ മുംബൈ തകർപ്പൻ ജയമാണ് കുറിച്ചത്. സൂര്യ കുമാർ യാദവിന്റേയും ഇഷാൻ കിഷന്റേയും മിന്നും പ്രകടനങ്ങളാണ് ആതിഥേയരെ ആവേശ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ ടോസ് നേടിയ മുംബൈ ആർ.സി.ബി യെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഇപ്പോഴിതാ ഈ മത്സരത്തിൽ ടോസിനിടെ കൃത്രിമം നടന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ആരാധകർ. മാച്ച് റഫറിക്കും ജവഗൽ ശ്രീ നാഥിനുമെതിരെയാണ് ആരോപണം. ടോസിന് ശേഷം കോയിൻ നിലത്ത് നിന്ന് എടുക്കുന്നതിനിടെ ശ്രീനാഥ് അതിന്റെ വശങ്ങള്‍ പരസ്പരം മാറ്റിയെന്നും ടോസ് ഫലം മുംബൈക്ക് അനുകൂലമാക്കിയെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ റിപ്പോർട്ടുകളോ പരാധികളോ ഒന്നും ഇതുവരെ ഉയർന്നിട്ടില്ല.

https://x.com/shadowsofblack/status/1778635898072281421
അതേ സമയം എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി ഐപിഎല്ലിൽ ശക്തമായ തിരിച്ചുവരവാണ് മുംബൈ ഇന്ത്യൻസ് നടത്തിയത്. ആര്‍.സി.ബിയെ ഏഴ് വിക്കറ്റിനാണ് മുംബൈ മത്സരത്തില്‍ തകർത്തത്. ആർസിബി വിജയലക്ഷ്യമായ 197 റൺസ് 27 പന്തുകൾ ബാക്കിനിൽക്കെ മുൻ ചാമ്പ്യൻമാർ മറികടന്നു. 34 പന്തിൽ 64 റൺസുമായി ഇഷാൻ കിഷൻ ടോപ് സ്‌കോററായി. പരിക്ക് മാറി മടങ്ങിയെത്തി രണ്ടാം മത്സരം കളിച്ച സൂര്യകുമാർ യാദവ് (19 പന്തിൽ 52), രോഹിത് ശർമ്മ എന്നിവരുടെ (24 പന്തിൽ 38) പ്രകടനങ്ങള്‍ മുംബൈ വിജയത്തില്‍ നിര്‍ണായകമായി. ബാറ്റിങിനിറങ്ങിയവരെല്ലാം അടിച്ചുതകർത്ത മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും മുംബൈക്ക് ഭീഷണിയാകാൻ ബെംഗളൂരുവിനായില്ല. സീസണിലെ രണ്ടാം ജയമാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ പോയന്റ് ടേബിളിൽ ടീം ഏഴാംസ്ഥാനത്തേക്കുയർന്നു. സ്‌കോർ: ആർസിബി 20 ഓവറിൽ എട്ടിന് 196, മുംബൈ: 15.3 ഓവറിൽ 199-3.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.