ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്ക് അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ബാലറ്റ് യൂണിറ്റുകള്‍, കണ്‍ട്രോള്‍ യൂണിറ്റുകള്‍, വിവിപാറ്റ് എന്നിവ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ഓരോ പോളിംഗ് ബൂത്തിലേക്കും അനുവദിച്ചു. നിലവിലെ മെഷീനുകളുടെ സീരിയല്‍ നമ്പറുകള്‍ നല്‍കിയ ശേഷം ഇ.വി.എം മാനേജ്‌മെന്റ് സോഫ്റ്റ് വെയറാണ് ഓരോ ബൂത്തിലേക്കുമുള്ള വോട്ടിങ് മെഷീന്‍, ബാലറ്റ് യൂണിറ്റ്, വി.വി.പാറ്റ് യൂണിറ്റ് എന്നിവ തെരഞ്ഞെടുത്തത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, തിരുവമ്പാടി മണ്ഡലങ്ങളിലേക്കായി ആകെ 1327 ബാലറ്റ് യൂണിറ്റ്/ കണ്‍ട്രോള്‍ യൂണിറ്റ്/ വി.വി.പാറ്റ് യൂണിറ്റുകളാണ് അലോട്ട് ചെയ്തത്. ഇതു കൂടാതെ റിസര്‍വ്വായി ഓരോ നിയോജമണ്ഡലങ്ങളിലേക്കും 20 ശതമാനം ബാലറ്റ് യൂണിറ്റ്/ കണ്‍ട്രോള്‍ യൂണിറ്റുകളും 30 ശതമാനം വിവിപാറ്റ് യൂണിറ്റുകളും അധികമായും അലോട്ട് ചെയ്തിട്ടുണ്ട്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 187, മാനന്തവാടി- 173, സുല്‍ത്താന്‍ ബത്തേരി- 216, ഏറനാട്- 165, വണ്ടൂര്‍-206, നിലമ്പൂര്‍- 202, തിരുവമ്പാടി – 178 എന്നീ ക്രമത്തിലാണ് ബാലറ്റ് യൂണിറ്റ്/കണ്‍ട്രോള്‍ യൂണിറ്റ്/വി.വി.പാറ്റ് യൂണിറ്റുകള്‍ അലോട്ട് ചെയ്തത്.

റിസര്‍വ്വ് നല്‍കുന്ന ബാലറ്റ് യൂണിറ്റ്/കണ്‍ട്രോള്‍ യൂണിറ്റുകളുടെ എണ്ണം, റിസര്‍വ്വ് നല്‍കുന്ന വി.വി.പാറ്റ് യൂണിറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍

1. കല്‍പ്പറ്റ – 54, 65
2. മാനന്തവാടി- 50, 60
3. സുല്‍ത്താന്‍ ബത്തേരി- 62, 75
4. ഏറനാട്- 30, 46
5. വണ്ടൂര്‍- 40, 60
6. നിലമ്പൂര്‍- 40, 60
7. തിരുവമ്പാടി മണ്ഡലം- 35 53

കളക്ടറേറ്റില്‍ നടന്ന റാന്‍ഡമൈസേഷന്‍ പ്രക്രീയയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്സര്‍വര്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, പോലീസ് ഒബ്‌സര്‍വര്‍ അശോക് കുമാര്‍ സിംഗ്, എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ കൈലാസ് പി ഗെയ്ക് വാദ്, എ.സി.സി. നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ.ദേവകി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്റലി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

*വോട്ടിംഗ് മെഷീന്‍ കമ്മീഷനിങ് ഇന്ന്*

ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് ഇന്ന് (ഏപ്രില്‍ 17) നടക്കും. സ്ഥാനാര്‍ത്ഥികളുടെ പേരും ഫോട്ടോയും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പര്‍ യന്ത്രങ്ങളില്‍ ക്രമീകരിക്കുന്ന പ്രക്രിയയാണിത്. കമ്മീഷനിങ് പൂര്‍ത്തിയാകുന്നതോടെ ഇലക്ട്രോണിക് വോട്ടിങ് മെഷന്‍ സീല്‍ ചെയ്യും. ഇവ സ്‌ട്രോങ് റൂമുകളില്‍ സുക്ഷിക്കും. വോട്ടെടുപ്പിന് തലേന്ന് സ്‌ട്രോങ് റൂം തുറന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇവ കൈമാറും. സ്ഥാനാര്‍ഥിയോ സ്ഥാനാര്‍ത്ഥി നിശ്ചയിക്കുന്ന ഏജന്റിന്റെയോ,ജില്ലയ്ക്ക് അനുവദിച്ച ബെൽ എൻജിനീയേഴ്സിന്റെയും സാന്നിധ്യത്തിലാണ് ഇവിഎം മെഷീനുകളുടെ കമ്മീഷനിങ് നടത്തുക.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.