കേരളത്തിൽ 37 വർഷത്തിനിടയിൽ വസ്തു ഇടപാട് നടത്തിയിട്ടുണ്ടോ നിങ്ങൾ? കരുതിയിരിക്കുക, ഖജനാവ് നിറയ്ക്കാൻ 790 കോടി പിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ

ഭൂമിക്ക് ന്യായവില നിശ്ചയിച്ച ശേഷമുള്ള 37 വർഷത്തിനിടെ വിലകുറച്ചുള്ള ആധാരം രജിസ്ട്രേഷനുകളിലൂടെ സർക്കാരിന് നഷ്ടമായത് സ്റ്റാമ്ബ് ഡ്യൂട്ടിയടക്കം 790.7 കോടി രൂപ എന്ന് സർക്കാരിന്റെ വാദം. 2,58,854 പേരാണ് 1986 – 2023 കാലയളവില്‍ ഭൂമിയുടെ വില കുറച്ച്‌ ആധാരം ചെയ്തത് എന്നാണ് സർക്കാർ പറയുന്നത്. ഭീമമായ നഷ്ടം പിരിച്ചെടുക്കാൻ രജിസ്ട്രേഷൻവകുപ്പ് നടപടി ഊ‌ർജിതമാക്കി.

പ്രഥമദൃഷ്ട്യാ ക്രമക്കേട് വ്യക്തമായതിനാല്‍ ഇവർക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നും സ്ഥിരീകരിച്ചു. കാസർകോടാണ് ഏറ്റവും കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത് – 52,150 ആധാരങ്ങള്‍. തിരുവനന്തപുരം (51,075), തൃശൂർ (33,452) ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്. ഏറ്റവും കുറവ് പത്തനംതിട്ടയില്‍ – 3099. നോട്ടീസ് ലഭിച്ചവർ തുകയടച്ച്‌ നടപടി ഒഴിവാക്കിവരികയാണ്.

2010ലാണ് സർക്കാർ ഭൂമിക്ക് ന്യായവില നിശ്ചയിച്ചത്. ഇതിന് മുമ്ബ് നടന്ന രജിസ്ട്രേഷനുകളിലാണ് വെട്ടിപ്പിലേറെയും നടന്നത്. ഇത്തരത്തിലുള്ള സ്ഥലങ്ങള്‍ വില്‍ക്കാനോ പണയപ്പെടുത്താനോ ശ്രമിക്കുമ്ബോള്‍ രജിസ്ട്രേഷൻ വകുപ്പ് നടപടിയുടെ വിവരം റവന്യൂവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നതിനാല്‍ പണമടയ്ക്കാൻ ഉടമ നിർബന്ധിതനാകും. എന്നാല്‍ ആധാരത്തില്‍ കാണിച്ചുള്ള വിലയേക്കാള്‍ കുറവാണെന്ന് കാരണത്താല്‍ രജിട്രേഷൻ റദ്ദാക്കാൻ സാധിക്കില്ല.

അണ്ടർ വാല്യുവേഷൻ നടപടി നേരിടുന്ന ഭൂമിക്ക് നേരത്തെ സ്റ്റാമ്ബ് ഡ്യൂട്ടിയില്‍ 30 ഇളവ് സർക്കാർ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ബഡ്ജറ്റില്‍ അത് നിറുത്തലാക്കി. നടപടിയിലൂടെ എറണാകുളത്ത് നിന്ന് വർഷം ഒരു കോടിയിലേറെ രൂപയാണ് ഖജനാവില്‍ എത്തുന്നത്.

പിരിച്ചെടുക്കാനുള്ള തുക (കോടിയില്‍) ജില്ല തിരിച്ച്

തിരുവനന്തപുരം – 167.6, കൊല്ലം – 10.3, പത്തനംതിട്ട – 14.8, ആലപ്പുഴ-14.3, കോട്ടയം – 9.8, ഇടുക്കി – 27.1, എറണാകുളം -148.4, തൃശൂർ – 106.4, പാലക്കാട് – 41.9, മലപ്പുറം – 108.4, കോഴിക്കോട് – 50, വയനാട് – 20.2, കണ്ണൂർ – 57, കാസർകോട് – 13.8

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.