ബത്തേരി ഗവ. സർവജന സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ സർവജന സ്കൂൾ പൂർവവിദ്യാർത്ഥിയും ഇന്ത്യൻ ക്രികറ്റ് താരവുമായ മിന്നു മണിയെ ആദരിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ സർവജന തന്ന പിന്തുണ തൻ്റെ വളർച്ചക്ക് വലിയ കുതിപ്പായി എന്നും താനടക്കമുള്ള പ്രതിഭകളെ വാർത്തെടുത്ത് ക്രിക്കറ്റ് ഭൂപടത്തിൽ കയ്യൊപ്പ് ചാർത്താൻ വയനാട് ക്രികറ്റ് അസോഷിയേഷൻ്റെ പ്രവർത്തനങ്ങൾ സഹായകരമായി എന്നുംമിന്നു മണി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സുൽത്താൻ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് ഉപഹാര സമർപ്പണം നടത്തി . പി ടി എ പ്രസിഡന്റ് ശ്രീജൻ ടി കെ , എസ്. എം. സി. ചെയർമാൻ സുഭാഷ് ബാബു , ഹെഡ്മിസ്ട്രസ് ജിജി ജേക്കബ് , കായികാധ്യാപകൻ ബിനു പി.ഐ , അനിത പി. സി, അനിൽകുമാർ എൻ , മനോജ് കോളേരി എന്നിവർ സംബന്ധിച്ചു.

‘വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം, കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ’
തിരുവനന്തപുരം: സംസ്ഥാനത്ത് ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം