ബത്തേരി : സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അശ്വതി ശിവരാമനെ സുൽത്താൻബത്തേരി നഗരസഭ ആദരിച്ചു. അശ്വതിയുടെ സുൽത്താൻബത്തേരിയിൽ ഉള്ള വീട്ടിലെത്തിയാണ് നഗരസഭ ആദരവ് നൽകിയത് . നഗരസഭ ചെയർമാൻ ടി കെ രമേശ് നഗരസഭയുടെ ഉപഹാരം അശ്വതിക്ക് കൈമാറി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ പി എസ്,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമിലാ ജുനൈസ്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഇൻ ചാർജ് സാലി പൗലോസ്,എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുൽത്താൻബത്തേരിയുടെ പേര് വാനോളം ഉയർത്തിയ അശ്വതിക്ക് അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം പുതിയ മേഖലയിൽ വിജയിക്കാൻ കഴിയട്ടെ എന്നും നഗരസഭ ചെയർമാൻ ആശംസിച്ചു.

ചുമർപത്രം പ്രകാശനം ചെയ്തു.
സുൽത്താൻ ബത്തേരി: 2025 -26 അധ്യയന വർഷത്തിലെ അസംപ്ഷൻ എയുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന മികവാർന്ന പ്രവർത്തനങ്ങൾ ചേർത്ത് Arise and Rise എന്നപേരിൽ ഇറക്കിയ ചുമർ പത്രം