വെറൈറ്റി ഐറ്റം; നീലൻ നെയ്ച്ചോർ

നെയ്‌ച്ചോറും ചിക്കനും കൂട്ടി ഒരു പിടിപിടിച്ചാല്‍…ഭക്ഷണപ്രേമികളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതെന്ന് ചോദിച്ചാല്‍ നെയ്‌ച്ചോറെന്ന് നിസംശയം പറയാം. കിടുക്കാച്ചി നെയ്‌ച്ചോറിന് വേണ്ടി കിലോമീറ്ററുകള്‍ സഞ്ചരിക്കാൻ മടിയില്ലാത്തവർ തന്നെയുണ്ട്. ചിക്കനും ബീഫുമൊന്നുമല്ലാതെ ഇഷ്ടപ്പെട്ടതെന്തും ഇതിനൊപ്പം ചേർത്ത് കഴിക്കാം എന്ന പ്രത്യേകതയും ഉണ്ട്.

അങ്ങനെയുള്ള നെയ്‌ച്ചോറില്‍ അല്പം വെറൈറ്റി നടപ്പാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തകർത്തോടുന്നത്. നെയ്‌ച്ചോറിന്റെ നിറമാണ് വീഡിയോയുടെ ഹൈലൈറ്റ്. നിറം നീലയാണ്.’ദി കുക്കിംഗ് അമ്മ’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകള്‍ക്കകം ഇത് വെൈറലാവുകയും ചെയ്തു. നീല നെയ്‌ച്ചോറിന്റെ പാചകക്കുറിപ്പും വീഡിയോയ്‌ക്കൊപ്പം പാേസ്റ്റുചെയ്തിട്ടുണ്ട്.

സാധാരണ നെയ്‌ച്ചോറുണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകളാണ് ഇതിലും ഉപയോഗിക്കുന്നത്. പിന്നെങ്ങനെ നിറം നീലയായെന്നല്ലേ സംശയം. ശംഖുപുഷ്പം എന്നാണ് അതിനുള്ള ഉത്തരം. ശംഖുപുഷ്പപത്തിന്റെ ഇതളുകള്‍ നെയ്‌ച്ചോറിനുള്ള അരിയോടൊപ്പം വേവിച്ചാല്‍ മാത്രം മതി.ശംഖുപുഷ്പത്തിന്റെ പൂക്കള്‍ നന്നായി കഴുകിയെടുക്കുന്ന രംഗത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പൂക്കളുടെ ഇതളുകള്‍ വേർപെടുത്തിയശേഷം അത് ചട്ടിയില്‍ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇടുന്നു. അല്പം കഴിയുന്നതോടെ വെള്ളം നല്ല നീല നിറമാകും. ഇതോടെ പൂക്കള്‍ വെള്ളത്തില്‍ നിന്ന് കോരിമാറ്റിയശേഷം അതിലേക്ക് കഴുകി വൃത്തിയാക്കിയ അരി ഇടുന്നു. അല്പം കഴിഞ്ഞതോടെ അരിയുടെ നിറവും നീലയാകും. അതിലേക്ക് നറുനെയ്‌ ചേർത്തിളക്കി നെയ്യില്‍ വറുത്ത കിസ്മിസും ചേർക്കുന്നതോടെ ആവി പറക്കുന്ന നീല സൂപ്പർ നെയ്‌ച്ചോറ് റെഡി.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.