ലൗ ജിഹാദ് ആരോപണം തെറ്റ്, രണ്ടുപേരും പ്രണയത്തില്‍ ആയിരുന്നു; മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അമ്മ

ബെംഗളൂരു: മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന് കർണാടകത്തിലെ ഹുബ്ബാളിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകളെ കുത്തിക്കൊന്ന പ്രതി ഫയാസിന്റെ അമ്മ. എന്നാല്‍ കൊലയ്ക്ക് പിന്നിലുള്ള ലൗ ജിഹാദ് ആരോപണം തെറ്റാണെന്നും ഫയാസിന്റെ അമ്മ മുംതാസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഫയാസ് വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും വീട്ടില്‍ ഒറ്റയ്ക്ക് ഇരിപ്പായിരുന്നെന്നും അവർ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടി നേഹ ഹിരേമത്തിന്റെ പിതാവും കർണാടക ബിജെപിയും സംഭവത്തെ ‘ലൗ ജിഹാദ്’ ആയാണ് കാണുന്നത്.

നേഹയുടെ പിതാവും കർണാടകയിലെ കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്ത് ആരോപിക്കുന്നത് നിർബന്ധിത മതപരിവർത്തനത്തിനുള്ള ശ്രമമാണ് നടന്നതെന്നാണ്. തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പിന്നീട് നേഹ പിൻമാറിയതിന്റെ രോഷത്തിലാണ് കൃത്യം ചെയ്തതെന്നും ഫയാസ് പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ലൗ ജിഹാദ് ആരോപണം തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തുണ്ട്.

തന്റെ മകനെ ആദ്യം വിളിച്ചത് നേഹയായിരുന്നെന്ന് ഫയാസിന്റെ അമ്മ പറഞ്ഞു. ബോഡി ബില്‍ഡിങ് മത്സരത്തില്‍ ഫയാസിന് സമ്മാനം ലഭിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് നേഹ നമ്ബർ സംഘടിപ്പിച്ച്‌ ഫയാസിനെ വിളിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. ഇക്കാര്യം തനിക്ക് ഒരു വർഷമായി അറിയുമായിരുന്നെന്നും അവർ വ്യക്തമാക്കി.

തന്റെ മകൻ ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നുവെന്നും രാജ്യത്തെ നിയമമനുസരിച്ചുള്ള ഏറ്റവും കടുത്ത ശിക്ഷ അയാള്‍ക്ക് ലഭിക്കണമെന്നും മുംതാസ് പറഞ്ഞു. “എന്റെ മകനു വേണ്ടി കർണാടകത്തിലെ എല്ലാ ജനങ്ങളോടും ഞാൻ മാപ്പ് ചോദിക്കുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും മാപ്പ് ചോദിക്കുന്നു. അവള്‍ എനിക്ക് എന്റെ മകളെപ്പോലെയായിരുന്നു. അവർ എത്രമാത്രം വേദനിക്കുന്നുണ്ടാകും എന്നെനിക്കറിയാം. അവരെപ്പോലെത്തന്നെ ഞാനും ദുഖിതയാണ്. എന്റെ മകൻ ചെയ്തത് തെറ്റാണ്. ആര് ചെയ്താലും അത് തെറ്റാണ്,” അവർ പറഞ്ഞു.

23കാരിയായ നേഹ ഹിരേമത്ത് മാസ്റ്റർ ഓഫ് കമ്ബ്യൂട്ടർ ആപ്ലിക്കേഷൻസ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. നേഹ പഠിച്ച അതേ കോളേജില്‍ സഹപാഠിയായിരുന്നു ഫയാസ്. അതെസമയം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം കൂടിയുള്ള കർണാടകത്തില്‍ ഈ വിഷയം വിവാദമായിത്തന്നെ തുടരുകയാണ്. ശോഭ കരന്തലജെ, മീനാക്ഷി ലേഖി, സംസ്ഥാന ബിജെപി അധ്യക്ഷൻ ബിവൈ വിജയേന്ദ്ര തുടങ്ങിയവർ ആരോപണങ്ങളുമായി സജീവമാണ്.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.