കല്‍പ്പറ്റ: കൂര്‍ഗ് ജില്ലയിലെ എരുമാട് മഖാം ഉറൂസ് ഈമാസം 26 മുതല്‍ മെയ് മൂന്ന് വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൂഫിവര്യനായ ഹസ്റത്ത് സൂഫി ഷഹീദ്(റ), സയ്യിദ് ഹസന് സഖാഫ് അല്‍ ഹള്റമി എന്നിവരുടെ ആണ്ട് നേര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഉറൂസ് നടക്കുന്നത്. 26ന് ജുമുഅ നമസ്കാരത്തിന് ശേഷം ജമാഅത്ത് പ്രസിഡന്റ് പി.എ അബൂബക്കര്‍ സഖാഫി പതാക ഉയര്‍ത്തുന്നതോടെയാണ് ഉറൂസിന് തുടക്കമാവുക. ഉറൂസിനോട് അനുബന്ധിച്ച് ഖത്തം ദുആ, ദിഖ്റ് ഹല്‍ഖ, മതപ്രഭാഷണം, പൊതു സമ്മേളനം, സമാപന സമ്മേളനം എന്നിവ നടക്കും. പൊതു സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, പേരോട് അബ്ദുറഹ്മാന് സഖാഫി, ശാഫി സഅദി ബംഗളുരു, എ.എസ് പൊന്നണ്ണ എം.എല്‍.എ, ഡോ. മന്ദര്ഗൗഡ എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും. മതപ്രഭാഷണത്തിന് നൗഷാദ് ബാഖവി ചിറയിന്‍കീഴ് നേതൃത്വം നല്‍കും. പ്രധാന ദിവസമായ 29-ന് വൈകിട്ട് നാല് മുതല്‍ ആറ് വരെ അന്നദാനം നടക്കും. സമാപന സമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഇല്യാസ് ഹൈദ്രോസി എരുമാട് എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ പി.എ സയ്യിദ് നുഹ്മാന്‍, നിസാര്‍ ജൗഹരി, പി.സി ജലീല്‍ സഖാഫി, കെ.എ മനാഫ് എന്നിവര്‍ പങ്കെടുത്തു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







