കൽപ്പറ്റ : ‘വയനാട് മാറും ആനി നയിക്കും’ എന്ന മുദ്രാവാക്യമുയർത്തി ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ‘ റൈഡ് ഫോർ എൽഡിഎഫ്’ സംഘടിപ്പിച്ചു. നൂറ് കണക്കിന് ബൈക്കുകൾ അണിനിരന്നു. വിവിധ ഇടങ്ങളിൽ നിന്നുള്ള ബൈക്ക് റാലികൾ കൈനാട്ടിയിൽ സംഗമിച്ച് കൽപ്പറ്റ ടൗണിലേക്ക് പ്രയാണം നടത്തി. യുവജനങ്ങൾ ആനിരാജയ്ക്കൊപ്പമിണെന്ന പ്രഖ്യാപനമായി മാറി ബൈക്ക് റാലിയിലെ പങ്കാളിത്തം.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ആർ ജിതിൻ, ഷിജി ഷിബു, എഐവൈഎഫ് ജില്ലാ സെക്രട്ടറി നിഖിൽ പത്മനാഭൻ, സുമേഷ്, അജ്മൽ സാജിദ് , ടോം ജോസ്, സൈഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്