എൽസിസി മഞ്ഞൂറയുടെ നേതൃത്വത്തിൽ നടത്തിയ മൂന്നാമത് തരിയോട് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ലോർഡ്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി ഡോമിനേറ്റർസ് സിസി വിജയിച്ചു.വിജയികൾക്കുള്ള ട്രോഫികൾ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു, വാർഡ് മെമ്പർ രാധ പുളിക്കോട്ട്, ജോ മാത്യൂസ് എന്നിവർ ട്രോഫികൾ കൈമാറി. ടൂർണമെന്റിലെ മികച്ച പ്ലായറും, ബാറ്ററുമായി അഖിലിനെയും , ബൗളർ ആയി ജിബിനെയും, ഫീൽഡർ ആയി രമിത്തിനെയും , കീപ്പർ ആയി സുധീഷിനെയും തിരഞ്ഞെടുത്തു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി