കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി നാളെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11.45ന് കല്‍പ്പറ്റ കമ്പളക്കാടും, ഉച്ചക്ക് ഒന്നാകാലിന് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ എടക്കരയിലും, തുടര്‍ന്ന് 2.45ന് വണ്ടൂരിലും നടക്കുന്ന പൊതുയോഗത്തില്‍ പ്രിയങ്കാഗാന്ധി സംസാരിക്കും. ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടക്കും.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം
ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ