സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളുടെ മക്കള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആൻഡ് കണ്‍സ്ട്രക്ഷനിലെ പരിശീലന പരിപാടികളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ അറിയിക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും https://iiic.ac.in/ സന്ദർശിക്കുക. ഫോണ്‍: 04936 204646, 8547655338.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







