കാണാതായ ദേവനന്ദനെയെയും, യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

വികസന സെമിനാർ 16 ന്

കൽപ്പറ്റ നഗരസഭ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 16 ന് രാവിലെ 10.30 ന് കൽപ്പറ്റ കച്ചേരിക്കുന്ന് തിരുഹൃദയ ജൂബിലി ഹാളിൽ വികസന സെമിനാർ സംഘടിപ്പിക്കുന്നു. വികസന സെമിനാർ ജില്ലാ കളക്ടർ ഡി.

ദര്‍ഘാസ് ക്ഷണിച്ചു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി – തെക്കുംതറ റോഡില്അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.