ആരും ലൈക്കും സബ്സ്ക്രൈബും ചെയ്യല്ലേ: സ്വന്തം യൂട്യൂബ് ചാനലിനെ കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പുമായി സ്വാസിക

നടി സ്വാസികയുടെ വിവാഹം ഈ അടുത്താണ് കഴിഞ്ഞത്. നടനും മോഡലുമൊക്കെ ആയ പ്രേം ജേക്കബ്ബാണ് സ്വാസികയുടെ ഭർത്താവ്. സ്വാസികയും പ്രേമും കുറേനാളുകളായി പ്രണയത്തിലായിരുന്നു. ആഘോഷപൂർവ്വം നടന്ന വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. സീരയലിലൂടെയാണ് സ്വാസിക പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയതെങ്കിലും ഇപ്പോള്‍ സിനിമയിലും സജീവമാണ് താരം.

വിവാഹ ശേഷവും സ്വാസികയും പ്രേമും അഭിനയവും ഷൂട്ടുമൊക്കെയായി തിരക്കിലാണ്. എന്നാലും തങ്ങളുടെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ സ്വാസിക പങ്കുവെയ്ക്കാറുണ്ട്. എപ്പോഴും താരം സന്തോഷമുള്ള കാര്യങ്ങളാണ് പങ്കുവെയ്ക്കാറുള്ളത്, എന്നാല്‍ ഇപ്പോല്‍ കുറച്ച്‌ സങ്കടമുള്ള കാര്യമാണ് പങ്കുവെച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനല്‍ നഷ്ടമായതിനെക്കുറിച്ചാണ് താരം പറഞ്ഞത്. ഏകദേശം മൂന്ന് ലക്ഷത്തില്‍ അധികം സബ്ക്രൈബേഴ്സ് ഉണ്ടായിരുന്ന തന്റെ യൂട്യൂബ് ചാനല്‍ തനിക്ക് നഷ്ടമായ വിവരം വളരെ സങ്കടത്തോടെയാണ് സ്വാസിക അറിയിച്ചത്. അത് ഹാൻഡില്‍ ചെയ്തിരുന്ന വ്യക്തിയെ കോണ്‍ടാക്‌ട് ചെയ്യാൻ പറ്റുന്നില്ലെന്നും താരം പറയുന്നു.

യൂട്യൂബ് ഹാക്കായ അവസ്ഥയിലാണ് ഉള്ളതെന്നും സ്വാസിക പറഞ്ഞു.ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം ആണ് നടന്നതെന്നും നിയമപരമായി മുൻപോട്ട് പോകുമെന്നും സ്വാസിക പറഞ്ഞു. അത് തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി അതുവരെ ആ ചാനല്‍ കാണുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യരുതെന്നും സ്വാസിക പറയുന്നു. എന്റെ യൂട്യൂബ് ചാനല്‍ ഹാക്കായി. അത് മാനേജ് ചെയ്തിരുന്നത് വേറൊരു ടീമാണ്. അവരെ വിളിച്ചിട്ട് കിട്ടുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ആരും ഇനിയത് ലൈക്ക് ചെയ്യരുത്. സബ്സ്ക്രൈബ് ചെയ്യരുത്. സൈബറില്‍ കൈപ്ലെൻറ് ചെയ്ത് തിരികെ കിട്ടുന്നത് വരെ ആരും ലൈക്കും സബ്സ്ക്രൈബ് ചെയ്യരുത് . താനും പ്രേമും കൂടി പുതിയൊരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നുണ്ടെന്നും ഇനി മുതല്‍ വീഡിയോസും വിശേഷങ്ങളും അതിലാണ് ഉണ്ടാവുക എന്നും സ്വാസി പറയുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.