ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദ്ദേശം നൽകി. ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കും.

ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ ദൈനംദിന പരിശോധന നടത്തും. സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. അത് മെയ് 15 വരെ നീട്ടും. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും.

ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകളിൽ കർശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പിൽ നി്ന്ന 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.