ചൂട് സഹിക്കാനാവുന്നില്ലേ..? ധരിച്ച് നടക്കാവുന്ന എ.സി-യുമായി സോണി;റിയോൺ പോക്കറ്റ് 5-നെ കുറിച്ചറിയാം

വേനൽചൂടിൽ വെന്തുരുകകയാണ് നാമെല്ലാം. നാൽപതും കടന്നുപോകുന്ന താപനിലയും അതിനൊപ്പം അന്തരീക്ഷത്തില്‍ അധികമായുള്ള ഹ്യുമിഡിറ്റിയുടെ (ഈർപ്പം) സാന്നിധ്യവുമെല്ലാം വേനൽ കാലത്തെ ജീവിതം ദുസ്സഹമാക്കുകയാണ്. വൈകുന്നേരങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

വേനലിന് പകൽസമയത്ത് പുറത്തിറങ്ങേണ്ടി വരുമ്പോൾ ‘പോക്കറ്റിൽ ഇട്ട് നടക്കാവുന്ന എ.സി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ’ എന്നൊക്കെ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ. എന്ത് നല്ല നടക്കാത്ത സ്വപ്നം എന്ന് പറഞ്ഞ് അതിനെ തള്ളിക്കളയാൻ വരട്ടെ, ‘ധരിച്ച് നടക്കാവുന്ന എ.സിയുമായി എത്തിയിരിക്കുകയാണ് ജാപനീസ് ടെക് ഭീമനായ സോണി.

അതെ, റിയോൺ പോക്കറ്റ് 5 (Reon Pocket 5) എന്ന് പേരുള്ള ധരിക്കാവുന്ന എയർകണ്ടീഷണറാണ് സമ്മറിൽ നിങ്ങൾ അറിഞ്ഞിരക്കേണ്ട അത്ഭുത ഗാഡ്ജറ്റ്. നിങ്ങളുടെ ഷർട്ടിൻ്റെയോ ടീ-ഷർട്ടിൻ്റെയോ പിൻഭാഗത്ത് സ്ഥാപിക്കാവുന്ന തരത്തിലുള്ളതാണീ റിയോൺ പോക്കറ്റ് 5. ഏപ്രില്‍ 23 നാണ് ഇത് അവതരിപ്പിച്ചത്.

‘സ്മാര്‍ട് വെയറബിള്‍ തെര്‍മോ ഡിവൈസ് കിറ്റ്’ എന്നാണ് ഈ ഉപകരണത്തെ സോണി വിശേഷിപ്പിക്കുന്നത്. കഴുത്തിന് പിറകിലായിട്ടാണ് ഇത് ധരിക്കേണ്ടത്. ചൂടുകാലത്തും ശൈത്യകാലത്തും റിയോൺ പോക്കറ്റ് 5 ഒരേപോലെ ഉപയോഗപ്പെടുത്താം. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളും ഈ ഉപകരണത്തിലുണ്ട്. തിരക്കേറിയ തീവണ്ടിയാത്രയിലും, ബസ് യാത്രയിലുമൊക്കെയാണ് ഇത് കൂടുതൽ ഉപയോഗപ്രദമാകുന്നത്. 17 മണിക്കൂര്‍ നേരമാണ് ബാറ്ററി ദൈര്‍ഘ്യം.

സാധ്യമായ ഏറ്റവും മികച്ച തണുപ്പ് നൽകുന്നതിനായി ഉപകരണം ഒരു തെർമോ മൊഡ്യൂളിനെയും താപനില, ഈർപ്പം, മോഷൻ എന്നിവക്കായുള്ള രണ്ട് സെൻസറുകളെയുമാണ് ആശ്രയിക്കുന്നത്. കൂടാതെ, റിയോൺ പോക്കറ്റ് 5 നൊപ്പം റിയോൺ പോക്കറ്റ് ടാഗ് എന്ന ഉപകരണം കൂടിയുണ്ടാകും. ഇത് ഒരു റിമോട്ട് സെൻസറായി പ്രവർത്തിക്കുന്നു, അത് ചുറ്റുമുള്ള താപനില കണ്ടെത്തുകയും ഒപ്റ്റിമൽ പ്രകടനത്തിനായി അതിനനുസരിച്ച് കൂളിങ് ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്നു.

ഉപകരണത്തിന് ഓട്ടോമാറ്റിക്കായി ഓൺ ആകാനും ഓഫ് ആകാനുമുള്ള കഴിവ് കൂടിയുണ്ട്. അതായത്, നിങ്ങളുടെ പിൻഭാഗത്തായി ഘടിപ്പിക്കുമ്പോൾ ഉപകരണം യാന്ത്രികമായി തണുപ്പിക്കാൻ / ചൂടാകാൻ തുടങ്ങുന്നു, കൂടാതെ നീക്കം ചെയ്ത് മേശപ്പുറത്ത് വയ്ക്കുമ്പോൾ ഉപകരണം യാന്ത്രികമായി നിർത്തുന്നു.

ഏഷ്യൻ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള റിയോൺ പോക്കറ്റ് 2019-ലാണ് ആദ്യമായി സോണി വിപണിയിലെത്തിക്കുന്നത്. ആഗോളവിപണി ലക്ഷ്യമിട്ട് അവതരിപ്പിച്ച പോക്കറ്റ് 5 നിലവിൽ യു.കെയിൽ അടക്കം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 14500 രൂപ മുതലാണ് വില വരുന്നത്. ഇന്ത്യയിൽ നിലവിൽ ഉപകരണം എത്തിയിട്ടില്ല.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

ക്വട്ടേഷന്‍ ക്ഷണിച്ചു.

വിനോദസഞ്ചാര വകുപ്പ് മലയോര യാത്രയ്ക്ക് അനുയോജ്യമായ എസി സൗകര്യമുള്ള സെവന്‍ സീറ്റര്‍ വാഹനവാഹന ഉടമകള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ക്വട്ടേഷന്‍, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് റസീപ്റ്റ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്,

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.