മേപ്പാടി: മേപ്പാടി റെയിഞ്ചിലെ മുട്ടിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് പരിധിയിലെ ചേനകൊല്ലി ഭാഗത്തെ കനാലിൽ ആണ് പുള്ളിമാൻ അകപ്പെട്ടത്. ഏകദേശം അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പുള്ളി മാനാണ് ദേശീയപാതക്ക് അരികിലെ കനാലിൽ കുടുങ്ങിയത്. തു ടർന്ന്മേപ്പാടി ആർ ആർ ടി സംഘം സ്ഥലത്തെത്തി പുള്ളിമാനെ രക്ഷപ്പെടുത്തി റാട്ടകൊല്ലി ഭാഗത്തെ വനത്തിൽ വിട്ടയച്ചു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







