പ്രൊബേഷന്‍ വാരാഘോഷം ജില്ലയില്‍ വിവിധ പരിപാടികള്‍

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 ന് പ്രൊബേഷന്‍ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കും. ഡിസംബര്‍ 4 വരെ നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ സെമിനാറുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിക്കും.

നേര്‍ദിശ 2020 എന്ന പേരില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസ്സും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രൊബേഷന്‍ വാരാഘോഷ പരിപാടി ജില്ലാ സെഷന്‍സ് ജഡ്ജ് എ.ഹാരിസ് നവംബര്‍ 15 ന് വൈകിട്ട് 3 ന് ഗൂഗിള്‍ മീറ്റ് വഴി ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കെ.രാജേഷ് അധ്യക്ഷത വഹിക്കും. പ്രൊബേഷന്‍ നിയമ നിര്‍വ്വഹണത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് എന്ന വിഷയത്തില്‍ വെബിനാര്‍ ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി ഉദ്ഘാടനം ചെയ്യും. പ്രൊബേഷന്‍ നിയമവും നേര്‍വഴി പദ്ധതിയും, കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പങ്ക്, സാമൂഹിക പ്രതിരോധവും യുവാക്കളും, നേര്‍വഴി പദ്ധയും പൊതുജനപങ്കാളിത്തവും തുടങ്ങിയ വിഷയങ്ങളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം, കുടുംബശ്രീ, നെഹ്റു യുവ കേന്ദ്ര, ജനത ലൈബ്രറികരണി, റേഡിയോ മാറ്റൊലി, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ച് ഓണ്‍ലൈന്‍ സെമിനാറുകള്‍ നടക്കും. വാരാഘോഷത്തിന്റെ ഭാഗമായി പോസ്റ്റര്‍ ക്യാമ്പയിന്‍, സര്‍ഗ്ഗദീപ്തി, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സാഹിത്യ മത്സരം, ഓഡിയോ പ്രകാശനം, കൈപ്പുസ്തക വിതരണം, റേഡിയോ ലൈവ്, സോഷ്യല്‍ മീഡിയ പ്രചാരണം, വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണം തുടങ്ങിയവയും നടക്കും.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!

പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില

ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിനോദ് കുമാറിന് രണ്ടാം സ്ഥാനം

പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്ര മേളയിൽ പ്രൈമറി വിഭാഗം അധ്യാപകർക്കായി നടത്തിയ തൽസമയ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പടിഞ്ഞാറത്തറ യുപി സ്കൂളിലെ അധ്യാപകനായ പുഷ്പത്തൂർ വിനോദ് കുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഒളിച്ചുകളിയൊന്നും നടക്കില്ലന്നെ! ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകളും വായിക്കാനാകും; ഇതാണ് വഴി

വാട്സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മൾ ഏതെങ്കിലും ഒരാൾക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കിൽ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. നിരവധി പേർക്ക്

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.