പടിഞ്ഞാറത്തറ മക്കോട്ട് കുന്ന് അംഗൺവാടിയിൽ 46 വർഷം സേവനം അനുഷ്ഠിച്ച ലക്ഷ്മി ടീച്ചർക്കും ഇതെ അംഗൺവാടിയിൽ നിന്നും സ്ഥലംമാറ്റം ലഭിച്ച ഹെൽപ്പറായി സേവനം അനുഷ്ഠിച്ച ശാരദ ടീച്ചർക്കും
മക്കോട്ട് കുന്നിൽ പ്രവർത്തിച്ചു വരുന്ന ന്യൂ ചലഞ്ചേഴ്സ് ക്ലബ്ബ് യാത്രയയപ്പ് നൽകി.അഞ്ചാം വാർഡ് മെമ്പർ ബുഷറ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് വിനീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റ് എം കെ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബുഷറ, എം.കെ ബാലകൃഷ്ണൻ എന്നിവർ പൊന്നാട അണിച്ചു.വിനീഷ് എം കെ, വിനീഷ് എംആർ എന്നിവർ മൊമന്റോ നൽകി.ലെജീഷ്, ശ്രീനി,ദീഷ്ത,ആരവ് കൃഷ്ണ എന്നിവർ സ്നേഹ ഉപഹാരം നൽകി.ക്ലബ്ബ് സെക്രട്ടറി ലെജീഷ് കുമാർ,പ്രമീള പ്രദീപൻ, ബിന്ദു വിനീഷ്,ദിവ്യ ശ്രീനി,സിന്ധു ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







