ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത താരത്തെ നവംബറില്‍ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നവംബറിലെ ടീം ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് മുമ്പ് വർക്ക് ലോഡ് വർധിപ്പിച്ച് താരത്തെ സജ്ജമാക്കാനാണ് പദ്ധതി. പരിക്ക് മാറിയാല്‍ ഇന്ത്യന്‍ എ ടീമിനൊപ്പം മായങ്ക് യാദവിന് ഓസ്ട്രേലിയയിലെ മത്സരങ്ങളില്‍ അവസരം നല്‍കും. ഇതിന് ശേഷമാകും സീനിയർ ടീമിനൊപ്പം ഓസീസ് പര്യടനത്തിന് താരത്തെ പരിഗണിക്കുക.

ഐപിഎല്‍ 2024 സീസണിലെ കണ്ടെത്തലുകളിലൊന്നാണ് ലഖനൗ സൂപ്പർ ജയന്‍റ്സിന്‍റെ 21 വയസുകാരനായ മായങ്ക് യാദവ്. തുടർച്ചയായി 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയാന്‍ കെല്‍പുള്ള താരം. ഐപിഎല്‍ 2024 സീസണില്‍ താരമായ മായങ്ക് നിലവില്‍ പരിക്കിന്‍റെ പിടിയിലാണ്. താരം വിദഗ്ധ പരിശീലനത്തിനും ചികില്‍സയ്ക്കുമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോകും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോർട്ട്. ഐപിഎല്ലിന്‍റെ ഈ സീസണിനിടെ രണ്ടുതവണ പരിക്ക് താരത്തെ പിടികൂടിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ ഒരോവർ എറിഞ്ഞ ശേഷം മടങ്ങിയ താരത്തിന് പിന്നീടുള്ള അഞ്ച് കളികളില്‍ പുറത്തിരിക്കേണ്ടിവന്നു. മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിലൂടെ കഴിഞ്ഞ ചൊവ്വാഴ്ച തിരിച്ചെത്തിയെങ്കിലും 3.1 ഓവർ എറിഞ്ഞ ശേഷം ഡ്രസിംഗ് റൂമിലേക്ക് തിരികെ പോകേണ്ടിവന്നു.

വേഗവും കൃത്യതയുമുള്ള മായങ്ക് യാദവിനെ ദേശീയ ടീമിലേക്ക് ഉടന്‍ വിളിക്കണം എന്ന് മുന്‍ താരങ്ങള്‍ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിക്ക് വെല്ലുവിളിയായതിനാല്‍ തിരക്കുപിടിക്കാതെ സാവധാനം വർക്ക് ലോഡ് ഉയർത്തി സീനിയർ ടീമിലേക്ക് താരത്തെ എത്തിക്കാനാണ് സെലക്ടർമാരുടെ പദ്ധതി. ഈ വർഷം ആദ്യം തുടങ്ങിയ നാഷണല്‍ ഫാസ്റ്റ് ബൗളിംഗ് കോണ്‍ട്രാക്റ്റിലേക്ക് മായങ്കിനെ കൊണ്ടുവരുന്ന കാര്യം സെലക്ടർമാർ ചർച്ച ചെയ്യുന്നതായാണ് സൂചന. ഇതിന്‍റെ ഭാഗമായി ഐപിഎല്‍ തീർന്നയുടനെ താരത്തെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് അയക്കും. റണ്ണിംഗ് അടക്കം താരത്തിന്‍റെ ബൗളിംഗില്‍ നേരിയ മാറ്റങ്ങള്‍ വരുത്താനുണ്ട് എന്നാണ് നിഗമനം. പരിക്ക് പറ്റാനുള്ള സാധ്യതകള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നവംബറിലെ ഓസീസ് പര്യടനത്തിന് മുമ്പ് ജൂണിലോ ജൂലൈയിലോ എ ടീമിനൊപ്പം കങ്കാരുക്കളുടെ നാട്ടിലേക്ക് അയച്ച് മായങ്കിനെ വളർത്തിയെടുക്കാനും സെലക്ടർമാർ പദ്ധതിയിടുന്നു.

വാഹന ലേലം

മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.

സീറ്റൊഴിവ്

പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഗണിതശാസ്ത്രം(മുസ്ലിം) ഫിസിക്കല്‍ സയന്‍സ് (വിശ്വകര്‍മ)വിഭാഗത്തില്‍ സീറ്റൊഴിവ്. ക്യാപ് ഐഡിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് (ഓഗസ്റ്റ് 1) ഉച്ചയ്ക്ക് രണ്ടിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9605974988, 9847754370

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ

സാന്ത്വന അദാലത്ത്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ (ഓഗസ്റ്റ് രണ്ട്) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ അദാലത്ത് നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. പ്രവാസം

9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പം പ്രതിരോധിക്കുന്ന ഷിയർ ഭിത്തികൾ, ബ്രാൻഡഡ് കമ്പനികളുടെ സാമഗ്രികൾ

അനവധി സവിശേഷത കളോടെ, ഉറപ്പും ബലവും ഗുണമേന്മയും ഈടും ഉറപ്പാക്കിയാണ് പുനരധിവാസ ടൗൺഷിപ്പിലെ ഓരോ വീടും നിർമ്മിക്കുന്നത്. ബ്രാൻഡഡ് കമ്പനികളുടെ, വാറന്റിയുള്ള സാധന സാമഗ്രികളാണ് ഉപയോഗിക്കുന്നത്. നിർമാണം പൂർത്തിയായ മാതൃക വീടിന്റെ സവിശേഷതകളിൽ പ്രധാനം

വയനാടിന്റെ സാധ്യതകള്‍: സംരംഭകര്‍ക്ക് ദിശാബോധം പകര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നിക്ഷേപ സംഗമം

വയനാടെന്ന പേര്‌ കൊണ്ട് ഉത്പാദന, വിപണന രംഗത്ത് മികച്ച സാധ്യതകളുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ എം.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.