വീട് അടച്ചിട്ട് വിനോദയാത്രയ്ക്ക് പോയവർ തിരികെ എത്തിയപ്പോൾ വീടിനുള്ളിൽ യുവതിയുടെ മൃതശരീരം; വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവിനെ മറ്റൊരിടത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെയാണ് പയ്യന്നൂർ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അതിനിടെ, ഈ വീട് നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും മറ്റൊരിടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കുറ്റൂർ ഇരൂള്‍ സ്വദേശി സുദർശൻ പ്രസാദ് എന്ന ഷിജുവിനെയാണ് ഇരൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.


യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍നിന്നും ഏകദേശം 22 കിലോമീറ്റർ അകലെയാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലം. യുവതിയെ വീട്ടില്‍വെച്ച്‌ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും കുടുംബവും വിനോദയാത്ര പോയിരിക്കുകയായിരുന്നു. ഷിജുവിനെ വീട് നോക്കാൻ ഏല്‍പ്പിച്ചാണ് കുടുംബം യാത്രപോയത്. വീട്ടില്‍ വളർത്തുനായയുള്ളതിനാല്‍ ഇതിനെ പരിചരിക്കാനും ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു.

ഞായറാഴ്ച രാവിലെ ഷിജുവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. ഇതോടെ വീട്ടുടമ ബന്ധുവിനെ വിവരമറിയിച്ചു. ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം, അനിലയെ കാണാനില്ലെന്ന് ഭർത്താവ് കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നതായാണ് വിവരം. പെരിങ്ങോം പോലീസ് സ്റ്റേഷനിലാണ് അനിലയുടെ ഭർത്താവ് പരാതി നല്‍കിയിരുന്നത്. ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് അനിലയെ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.

യുവതിയുടെ മൃതദേഹത്തിന് സമീപം ചോരക്കറകളുണ്ട്. യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, അനില എങ്ങനെയാണ് അന്നൂരിലെ വീട്ടിലെത്തിയതെന്ന് സംബന്ധിച്ച്‌ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, വീട് നോക്കാൻ ഏല്‍പ്പിച്ചിരുന്ന ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത് അന്നൂരില്‍നിന്നും 22 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ്. ഇതുസംബന്ധിച്ചും ദുരൂഹത തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് പോലീസ് പറയുന്നത്.

ശ്രേയസ് ക്രിസ്തുമസ് -പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

കൊളഗപ്പാറ യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ക്രിസ്തുമസ് സന്ദേശം

ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കൽപ്പറ്റ: പ്രസിദ്ധ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ്റെ ആകസ്മിക നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സിനിമയിലൂടെ സ്വതസിദ്ധമായ ശൈലിയിൽ അവതരണം

തൊഴില്‍ മേള സംഘടിപ്പിച്ചു.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപിന്റെ നേതൃത്വത്തില്‍ മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. തൊഴില്‍ മേളയില്‍ അമ്പതിലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുള്ള നാല് സ്ഥാപനങ്ങള്‍ മേളയില്‍

ജില്ലാതല ബാങ്കിങ് അവലോകനം യോഗം നാളെ

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഡിസംബര്‍ 22) രാവിലെ 10.30ന് കല്‍പ്പറ്റ ഹോളിഡെയ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗേറ്റ്മാന്‍ നിയമനം

ഇന്ത്യന്‍ റെയില്‍വെ പാലക്കാട് ഡിവിഷനില്‍ എന്‍ജിനീയറിങ്, ട്രാഫിക് വകുപ്പിലെ ഇന്റര്‍ലോക്ക്ഡ് ലെവല്‍ ക്രോസിങ് ഗേറ്റുകളില്‍ കരാറടിസ്ഥാനത്തില്‍ ഗേറ്റ്മാനെ നിയമിക്കുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസിന് താഴെ പ്രായവും 15 വര്‍ഷത്തെ സേവനത്തിന്

പുൽപ്പള്ളി കാപ്പിസെറ്റിൽ കടുവ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു.

പുൽപ്പള്ളി കാപ്പിസെറ്റിൽ കടുവ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു ചെട്ടിമറ്റം ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത് പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.