സാരി ഉടുത്താൽ ക്യാൻസർ വരുമോ? എന്താണ് സാരി ക്യാൻസർ?

വളരെ അപരിചിതമായി കേട്ട അർബുദ ബാധയാണ് സാരി ക്യാൻസർ. എന്താണ് സാരി ക്യാൻസർ? പേര് കേട്ടാല്‍ സാരിയുടുത്താല്‍ ക്യാൻസർ വരുമെന്ന് തോന്നുമെങ്കിലും ഇതിന്റെ യാഥാർത്ഥ്യമെന്തെന്ന് അറിയേണ്ടതുണ്ട്. എന്നാല്‍ സാരി എന്നല്ല, ഇറുകിയ വസ്ത്രങ്ങള്‍ സ്ഥിരമായി ധരിക്കുന്നത് മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്നുണ്ടാവുന്ന അർബുദത്തെയാണ് സാരി ക്യാൻസർ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. പെറ്റിക്കോട്ട് പൊലെയൊക്കെ വളരെ മുറുകി ധരിക്കുന്ന വസ്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന വീക്കങ്ങളില്‍ നിന്നും അർബുദ ബാധ ഉണ്ടാവുന്നു എന്നതാണ് സാരി ക്യാൻസർ കൊണ്ട് അർത്ഥമാക്കുന്നത്.

1945 ലാണ് ധോത്തി ക്യാൻസർ എന്ന രീതിയില്‍ ഈ അർബുദബാധയെ ആദ്യമായി വിശേഷിപ്പിക്കുന്നത്. ഇറുകിയ സാരിയോ മുണ്ടോ ജീൻസോ ധരിക്കുന്നത് മൂലം അരക്കെട്ടില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും ഇത് അർബുദ ബാധയിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇത്തരത്തിലുള്ള അർബുദ ബാധ ഇന്ത്യയില്‍ വിരളമായേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 2011-ല്‍ ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ്റെ ജേണലില്‍ ഡോക്ടർമാർ ഇത്തരത്തിലുള്ള രണ്ട് കേസുകളെ കുറിച്ച്‌ വിശദമാക്കുന്നുണ്ട്. സാരിയുള്‍പ്പെടെയുള്ള ഇറുകിയ വസ്ത്രങ്ങള്‍ സ്ഥിരമായി ധരിക്കുന്നത് അരക്കെട്ടിലെ ചർമ്മത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നും അത് അരക്കെട്ടിലെ അർബുദത്തിന് കാരണമായെന്നും ഇതിനെയാണ് സാരി ക്യാൻസറെന്നും പറയുന്നതെന്നും ജേണലില്‍ പറയുന്നു.

ഇത്തരത്തിലുള്ള അർബുദത്തെ സ്ക്വാമസ് സെല്‍ കാർസിനോമ എന്നാണ് വിളിക്കുന്നതെന്ന് ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി ലീഡ് കണ്‍സള്‍ട്ടൻ്റ് ഡോ എൻ സ്വപ്ന ലുല്ല പറയുന്നു. സാരി കാൻസർ എന്നും അറിയപ്പെടുന്ന സ്ക്വാമസ് സെല്‍ കാർസിനോമ ഒരു തരം ത്വക്ക് ക്യാൻസറാണ്. ഇത് സാരിയില്‍ നിന്ന് മാത്രമല്ലെന്നും, ഇറുകിയ പെറ്റിക്കോട്ട്, മുണ്ടുകള്‍, ജീൻസ് എന്നിവ ധരിച്ചാലും ഉണ്ടാവുന്ന അസ്വസ്ഥതകളില്‍ നിന്നും രൂപപ്പെടുന്ന അർബുദമാണെന്നും ഡോക്ടർ പറയുന്നു. എന്നാല്‍ സാരി ധരിക്കുന്നത് നേരിട്ട് ക്യാൻസറിന് കാരണമാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അരക്കെട്ടിന് ചുറ്റുമുള്ള ചുവന്ന പാടുകള്‍, ചൊറിച്ചില്‍, അരക്കെട്ടിന് സമീപമുള്ള മുഴകള്‍, വീക്കം തുടങ്ങിയവയാണ് അർബുദത്തിന്റെ കാരണങ്ങള്‍.

വിഷന്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് പ്ലസ്ടു, വി.എച്ച്.എസ്.സി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം ലഭിക്കുക. സയന്‍സ്, ഇംഗ്ലീഷ്,

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നല്‍കുന്നതിന് വിമുക്ത ഭടന്മാരുടെ അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഓഗസ്റ്റ് 13 ന്

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം നാളെ ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പിഎം കിസാൻ പദ്ധതി ; അടുത്ത ഗഡു നാളെ വിതരണം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിയുടെ അടുത്ത ഗഡു ഓഗസ്റ്റ് രണ്ടിന് നാളെ വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 2019-ല്‍ പദ്ധതി

ഓണക്കിറ്റിനൊപ്പം വെളിച്ചെണ്ണയിലും ആശ്വാസം; സബ്‌സിഡിയോടെ ലിറ്ററിന് 349 രൂപയ്ക്ക് വാങ്ങാം, ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25ന് തുടങ്ങും. സെപ്റ്റംബര്‍ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ നടത്തുന്നത്. ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്​ഘാടനം ഓഗസ്റ്റ്

ഗതാഗത നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി ഗവ ഹൈസ്‌കൂള്‍- കോട്ടക്കുന്ന് റോഡില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.