ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ കളകക്ടര്‍ ഡോ. രേണുരാജ് വിതരണം ചെയ്തു. ഉറപ്പാണ് എന്റെ വോട്ട് എന്ന സന്ദേശത്തോടെയാണ് ജില്ലയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ പ്രചാരണം നടത്തിയത്. വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന ബോധവ്തക്കരണ പരിപാടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പരാമര്‍ശിച്ചിക്കുകയും അഭിനന്ദനം ലഭിക്കുകയും ചെയ്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സ്വീപിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് മാതൃകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സ്വീപ് നോഡല്‍ ഓഫീസര്‍ പി.യു സിത്താരയെയും ടീമിനെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായി എത്തിയ വയനാടന്‍ തുമ്പി ‘സ്വീറ്റി’ ഇലക്ഷന്‍ മസ്‌ക്കോട്ടായി എത്തിയത് തെരഞ്ഞെടുപ്പില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ കഴിഞ്ഞു. എ.ഡി.എം. കെ.ദേവകിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം.മെഹ്റലി, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരായിരുന്ന സി. മുഹമ്മദ് റഫീഖ്, ഇ അനിതകുമാരി, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ ഗോപിനാഥ്, നെഹ്റു യുവ കേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍ കെ.എ. അഭിജിത്ത്, തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തും: ജില്ലാ ജഡ്ജി
സമൂഹത്തിലെ ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തുന്നതാകും തദ്ദേശ സ്ഥാപനങ്ങളിലെ നിയമസേവന ക്ലിനിക്കുകളെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് ഇ അയൂബ്ഖാൻ വ്യക്തമാക്കി. മാനന്തവാടി നഗരസഭയിൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ