സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് മെയ് 9 ന് രാവിലെ ഒന്‍പതിന് മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് പി.പി യൂണിറ്റില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ അനുബന്ധ രേഖകളുമായി അന്നേ ദിവസം വാക്സിനേഷന് എത്തണം.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.