കൽപ്പറ്റ:മെച്ചപ്പെട്ട വേതനവും അർഹമായ അവധിയും അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്സ് ആൻഡ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.എം സന്തോഷ് കുമാർ അധ്യക്ഷനായി.
കെഎസ്എഫ്ഡബ്ല്യു ആൻഡ് ഇയു സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി വാസുദേവൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് ജ്യോതി,
വൈസ് പ്രസിഡന്റ് എം ലക്ഷ്മണൻ, ജോ. സെക്രട്ടറി എൻ കൃഷ്ണൻകുട്ടി, കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ പി ദിനേശൻ, കോഴിക്കോട് ജില്ലാ ട്രഷറർ ഒ ജി വിനോദൻ എന്നിവർ സംസാരിച്ചു. പി സി സന്തോഷ് ചുണ്ടേൽ സ്വാഗതവും സി റഷീദ് മുണ്ടക്കൈ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.സി സന്തോഷ് (സെക്രട്ടറി), സി.റഷീദ് (വർക്കിങ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.